mohanlal-vishu

Image Credit : Facebook

മലയാളസിനിമാപ്രേമികള്‍ക്ക് വിഷുക്കൈനീട്ടവുമായി മോഹന്‍ലാല്‍. വിഷുദിനത്തില്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ അതിമനോഹരത്തിന്‍റെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ഏവര്‍ക്കും അതിമനോഹരമായ വിഷു ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റര്‍ പങ്കുവച്ചത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്. 

തരൂണ്‍ മൂര്‍ത്തി, മോഹന്‍ലാല്‍, ആഷിക് ഉസ്മാന്‍ ചിത്രം അനൗണ്‍സ് ചെയ്ത സമയം മുതലേ L366 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം അതിമനോഹരം എന്ന പേരും വെളിപ്പെടുത്തിയിരിക്കുകയാണ്. തുടരും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് അതിമനോഹരം. അയ്യപ്പഭക്തര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് അതിമനോഹരം. രതീഷ് രവിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയിയും ഛായാഗ്രഹണം ഷാജി കുമാറുമാണ് നിര്‍വഹിക്കുന്നത്. വിഷുദിനത്തിലെ ലാലേട്ടന്‍റെ സര്‍പ്രൈസ് കൈനീട്ടത്തിന് സോഷ്യല്‍ ലോകത്ത് നിന്നും മികച്ച പ്രതികരണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ENGLISH SUMMARY:

Mohanlal's new movie poster for 'Athimanoaharam' was released on Vishu, delighting his fans. This film, directed by Tharun Moorthy and produced by Ashiq Usman, marks their second collaboration.