chatha-pacha

പ്രേക്ഷകരുടെ ആകാംക്ഷയെ ഇരട്ടിയാക്കി ചത്താ പച്ച ട്രെയിലര്‍ പുറത്ത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചത്താ പച്ചാ മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായാണ് എത്തുന്നത്. റിങ്ങിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളോടൊപ്പം കളര്‍ഫുള്ളായ റിച്ച് ഫ്രെയിംസുകളോടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ട്രെയിലറിന്‍റെ ഒടുവില്‍ വാള്‍ട്ടര്‍ എന്നൊരു സര്‍പ്രൈസ് കഥാപാത്രത്തേയും പിന്നില്‍ നിന്നും കാണിച്ചിട്ടുണ്ട്. ഇത് മമ്മൂട്ടിയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഉയരുന്ന ചര്‍ച്ചാവിഷയം. ചത്താ പച്ചയില്‍ മമ്മൂട്ടിയുടെ കാമിയോ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തും. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസാണ്.