ഷെയ്ന്‍ നിഗത്തെ നായകനാകുന്ന പുതിയ ചിത്രം ദൃഢത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. മാർട്ടിൻ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന “ദൃഢം” ഇ ഫോർ എക്സിപെരിമെന്‍റ്സ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളില്‍ മുകേഷ് ആർ മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മുമ്പ് വേല, കൊറോണ പേപ്പേഴ്സ് എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ നിഗം പൊലീസ് വേഷത്തില്‍ എത്തിയിരുന്നു.
മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, ഷോബിതിലകൻ, നന്ദനുണ്ണി, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ എന്നീ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പി.എം ഉണ്ണികൃഷ്ണനാണ്.