asif-ali-movie

TOPICS COVERED

ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റർടെയ്നർ ‘ആഭ്യന്തര കുറ്റവാളി’യുടെ ടീസർ പുറത്ത്. സഹദേവന് വിവാഹത്തിനുശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമ്മിക്കുന്നന്നത്. നായകന്‍ ഏപ്രിൽ മൂന്നിന് ‘ആഭ്യന്തര കുറ്റവാളി’ തിയേറ്ററുകളിലെത്തും.

തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേംനാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ആഭ്യന്തര കുറ്റവാളി’യുടെ ഇന്ത്യയിലെ തിയറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസിനും വിദേശത്ത്‌ ഫാർസ് ഫിലിംസിനുമാണ്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ അവകാശം. 

അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സോബിൻ സോമനാണ്. മനു മൻജിതാണ് ഗാനരചന. സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി. പശ്ചാത്തലസംഗീതം: രാഹുൽ രാജ്, കലാസംവിധാനം: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രോജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്ണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസോസിയറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

ENGLISH SUMMARY:

The teaser of Aabhyantara Kuttavaali, starring Asif Ali, is out. Directed by debutant Sethunath Padmakumar, the film revolves around Sahadevan's post-marriage struggles. Releasing in theaters on April 3.