Image Credit : Instagram
കോവിഡ് കാലത്ത് താന്‍ സ്ഥിരമായി മദ്യപിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ജാന്‍വി കപൂര്‍. മദ്യം കൂടിയേ തീരൂ എന്ന അവസ്ഥയിലൂടെയാണ് താന്‍ അക്കാലത്ത് കടന്നുപോയിരുന്നതെന്ന ജാന്‍വിയുടെ തുറന്നുപറച്ചില്‍ സോഷ്യലിടത്ത് വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താന്‍ സ്ഥിരമായി മദ്യം കഴിക്കുന്ന ആളല്ലായിരുന്നെന്ന് വ്യക്തമാക്കിയ ജാന്‍വി ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമാണ് താന്‍ മദ്യത്തിന് അടിമപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ജാൻവിയുടെ വെളിപ്പെടുത്തല്‍.
ജാന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ....ഞാനൊരു സ്ഥിര മദ്യപാനിയായിരുന്നില്ല. 'രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഞാന്‍ മദ്യപിച്ചിരുന്നത്. പക്ഷേ കോവിഡ് കാലത്ത് ഞാന്‍ സ്ഥിരമായി മദ്യപിക്കാന്‍ തുടങ്ങി. ഞാന്‍ മദ്യത്തിന് അടിമപ്പെട്ടെന്നല്ല പറയുന്നത്. പക്ഷേ ഞാന്‍ സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങി. എന്‍റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്' ജാന്‍വി കപൂര്‍ പറയുന്നു.
'ആ കാലത്ത് എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുളളൂ..എന്നാല്‍ മദ്യം എന്‍റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എനിക്ക് ഇഷ്ടമായിരുന്നില്ല. മദ്യപിച്ച് കിടന്ന ശേഷം എഴുന്നേല്‍ക്കുമ്പോഴുളള രാവിലത്തെ ആ ഫീലിങ് എനിക്ക് ഇഷ്ടമായിരുന്നില്ല. ഹാങ്ങ് ഓവറുമായി രാവിലെ ഉണരുന്നത് ...അതെന്നെ വല്ലാതെ അലട്ടിയിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ ശരീരത്തിലൊരു മണം ഉണ്ടായിരുന്നു. മദ്യത്തിന് അടിമയായിപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു ആ മണം. ആ ദിവസങ്ങള്‍ ഒട്ടും നല്ല ദിവസങ്ങളായിരുന്നില്ല' എന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇതിനെല്ലാം ശേഷം ഒന്നരവര്‍ഷക്കാലം താന്‍ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ജാന്‍വി വ്യക്തമാക്കി. മദ്യപിക്കുന്നവരോടായി ജാന്‍വി പറയുന്നതിങ്ങനെ...മദ്യപിക്കരുതെന്ന് പറയുന്നില്ല..എന്നാല്‍ അത് നിങ്ങളെ കീഴ്പ്പെടുന്ന അവസ്ഥയിലേക്ക് ചെന്നാതിരിക്കുക. അതുപോലെ നിങ്ങള്‍ക്ക് മുന്നില്‍ മദ്യപാനം മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ സഹായിച്ച് രക്ഷപ്പെടുത്താന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക ജാന്‍വി പറയുന്നു.