shah-rukh-king

അറുപതാം പിറന്നാൾ ദിനത്തിൽ ഷാറൂഖ് ഖാൻ്റെ പുതിയ ചിത്രത്തിന്‍റെ ടീസർ പുറത്ത്. കിങ് ഖാൻ നായകനാകുന്ന ചിത്രത്തിന്‍റെ പേര് 'കിങ്' എന്നാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദാണ്. ചിത്രത്തിൽ കിങ് ഖാനൊപ്പം മകൾ സുഹാന ഖാനും വേഷമിടുന്നു. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ടീസറിന് വൻ വരവേൽപ്പാണ്.

അതേസമയം 33വര്‍ഷമായി ബോളിവുഡ് ഭരിക്കുന്ന ബാദ്ഷായുടെ അറുപതാം പിറന്നാള്‍ ആഘോഷം അലിബാഗിലെ ഫാം ഹൗസിലാണ്. 1992ൽ പുറത്തിറങ്ങിയ 'ദീവാന' എന്ന ചിത്രത്തിലൂടെയാണ് ന്യൂഡൽഹിക്കാരനായ ഷാറൂഖ് സിനിമ രം​ഗത്തെത്തിയത്. ഈ വർഷത്തെ പിറന്നാളിന് തിളക്കം കൂട്ടാൻ ദേശീയ അവാർഡും ഷാറൂഖിനൊപ്പമുണ്ട്.

ENGLISH SUMMARY:

Shah Rukh Khan's 60th birthday was marked by the highly anticipated unveiling of the title and teaser for his next film, 'King'.