സമ്മിശ്ര പ്രതികരണത്തിനിടയിലും കലക്ഷനില്‍ മുന്നേറി ധനുഷ്–മമ്മൂട്ടി–സായ് പല്ലവി ചിത്രം 'ഒ.എം ഓപ്പറേഷന് മോള്'. റിലീസ് ചെയ്ത് രണ്ടാം നാള് ആഗോള തലത്തില്‍ ചിത്രം 60.90 കോടിയാണ് നേടിയത്. ശനിയാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം 17.90 കോടി നേടി.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നില്‍ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദ്യദിനം ചിത്രം ഇന്ത്യയില്‍ നിന്നും 21 കോടി നേടിയിരുന്നു. വിദേശത്തുനിന്നും 12 കോടിയായിരുന്നു ആദ്യദിന കലക്ഷന്‍. ഇങ്ങനെ പോയാല്‍ ചിത്രം അധികം വൈകാതെ 100 കോടി കടക്കും എന്നാണ് വിലയിരുത്തലുകള്‍.
വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഹൈപ്പിനൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നാണ് ആദ്യദിനം തിയേറ്ററുകളില്‍ നിന്നും വന്ന പ്രതികരണങ്ങള്‍. അഭിനേതാക്കളുടെ പ്രകടനം മികച്ചുനിന്നെങ്കിലും കെട്ടുറപ്പില്ലാത്ത രണ്ടാം പകുതിയും പ്രവചിക്കാവുന്ന ട്വിസ്റ്റുകളും ദുർബലമായ ക്ലൈമാക്സും ചിത്രത്തിന് തിരിച്ചടിയായെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീലീല, നസ്റുദ്ദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, ചൈതു ജൊന്നലഗദ്ദ, അരുന്ധതി നാഗ്, കെ.പി.വൈ ധീന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.