ബോക്സ് ഓഫീസില്‍ റെക്കോഡ് കളക്ഷന്‍ നേട്ടവുമായി കരീന കപൂര്‍ ചിത്രം ക്രൂ. രാജേഷ് കൃഷ്‍ണ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസില്‍ 96.02 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. കൃതി സനോണും തബും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്.
എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.