Image Credit: x, Instagram

  • വ്യക്തിജീവിതം തീര്‍ത്തും സ്വകാര്യമാക്കിയാണ് ഇരുവരും സൂക്ഷിക്കുന്നത്. വിഡിയോ വൈറലായതോടെ എന്ത് ഭംഗിയുള്ള ബോണ്ടാണ് ഇരുവരും തമ്മിലെന്നും ഇടയ്ക്കിടെ ഒന്നിച്ച് പ്രത്യക്ഷപ്പെടാം എന്നുമെല്ലാം ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരം വിദ്യാ ബാലന്റെ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഭര്‍ത്തവ് സിദ്ധാര്‍ഥും വിദ്യയുമൊത്തുള്ള സ്നേഹനിമിഷങ്ങളാണ് ആരാധകരുടെ ചര്‍ച്ച. വിദ്യ എയര്‍പോര്‍ട്ടിലേക്ക് കടക്കുമ്പോഴാണ് ഭര്‍ത്താവും നിര്‍മാതാവുമായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ചുംബിച്ച് യാത്രയാക്കിയത്. അത്യപൂര്‍വമായാണ് സിദ്ധാര്‍ഥും വിദ്യയും ക്യാമറകള്‍ക്ക് മുന്നില്‍ സ്നേഹപ്രകടനങ്ങള്‍ക്ക് നില്‍ക്കുന്നതെന്നതിനാല്‍ തന്നെ വിഡിയോ വളരെ വേഗം വൈറലായി. 

വ്യക്തിജീവിതം തീര്‍ത്തും സ്വകാര്യമാക്കിയാണ് ഇരുവരും സൂക്ഷിക്കുന്നത്. വിഡിയോ വൈറലായതോടെ എന്ത് ഭംഗിയുള്ള ബോണ്ടാണ് ഇരുവരും തമ്മിലെന്നും ഇടയ്ക്കിടെ ഒന്നിച്ച് പ്രത്യക്ഷപ്പെടാം എന്നുമെല്ലാം ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 14 വര്‍ഷമായി ഇരുവരും സന്തുഷ്ടമായ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ രഹസ്യം ഈ പരസ്പര ബഹുമാനവും സ്നേഹവുമാണെന്നും ആളുകള്‍ കുറിക്കുന്നു.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2012 ഡിസംബര്‍ 14നാണ് വിദ്യയും സിദ്ധാര്‍ഥും വിവാഹിതരായത്. കരണ്‍ ജോഹറിന്‍റെ പാര്‍ട്ടിയില്‍ വച്ചാണ് സിദ്ധാര്‍ഥിനെ താന്‍ കണ്ടുമുട്ടിയതെന്ന് വിദ്യ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. റോയ് കപൂര്‍ ഫിലിംസിന്‍റെ മാനേജിങ് ഡയറക്ടറാണ് സിദ്ധാര്‍ഥ്. സ്വന്തം നിര്‍മാണ കമ്പനിക്ക് മുന്‍പ് വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെ എംഡിയുമായിരുന്നു. ചെന്നൈ എക്സ്പ്രസ്, ദംഗല്‍, ബര്‍ഫി, കയ് പോ ചെ, ഹൈദര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാണത്തിലും പങ്കാളിയായി. 

ജയിലര്‍ 2വാണ് വിദ്യയുടെ ഉടന്‍ തിയേറ്ററുകളിലെത്താനുള്ള ചിത്രം. രമ്യാകൃഷ്ണന്‍,യോഗി ബാബു, മിര്‍ന, റിത്വിക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നെല്‍സണ്‍  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, വിജയ് സേതുപതി, ശിവ രാജ്കുമാര്‍, ജാക്ക് ഷ്റോഫ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവര്‍ അതിഥി വേഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 15നാണ് റിലീസ്. 

ENGLISH SUMMARY:

A video of Bollywood actress Vidya Balan and her husband, producer Siddharth Roy Kapur, sharing a affectionate kiss at Mumbai airport has gone viral on social media. The couple, known for keeping their personal life private, was captured sharing a moment as Siddharth saw Vidya off. Fans flooded social media with comments admiring their bond and mutual respect over 14 years of togetherness. Vidya Balan and Siddharth Roy Kapur married on December 14, 2012. On the professional front, Vidya Balan will next be seen in the upcoming release Jailer 2, directed by Nelson, alongside an ensemble cast including Ramya Krishnan, Yogi Babu, and expected cameo appearances by star actors.