Image Credit: instagram.com/ananyaraj.official
നടി അനന്യ രാജ് (35) അന്തരിച്ചു. രാത്രി ഉറക്കത്തിനിടെയായിരുന്നു മരണമെന്ന് കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. ജൂലൈ 15 നാണ് മരണമെങ്കിലും ഇന്നലെയാണ് കുടുംബം മരണവിവരം പുറത്തുവിടുന്നത്. ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ അനുഭവിക്കുകയായിരുന്നുവെന്ന് കുടുംബം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘വല്യ ഫീസൊന്നും ഇല്ലെങ്കിലും നവ്യയെ പഠിപ്പിച്ചു, മണിക്കൂറുകളോളം കാത്തിരുന്ന് പട്ടിണി കിടന്നു
അനന്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കുടുംബം മരണ വിവരം പുറത്തുവിട്ടത്. അവൾ ഒരു ധീരയായ പെൺകുട്ടിയായിരുന്നുവെന്നും രാജ്ഞിയെപ്പോലെ ജീവിച്ചുവെന്നും കുറിപ്പിലുണ്ട്. 'നിന്റെ അഭാവം ഏറെ വേദനയോടെ ഞങ്ങൾ ഓർക്കും. അവളുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു. ഈ ദുഷ്കരമായ സമയത്ത്, ഞങ്ങൾ സ്വകാര്യതയും സമാധാനവും ആഗ്രഹിക്കുന്നു' എന്നും കുടുംബം എഴുതി. സംസ്കാരത്തിന്‍റെ ചിത്രങ്ങളടക്കമാണ് കുടുംബം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടത്.
മുംബൈയില്‍ വളര്‍ന്ന അനന്യ മ്യൂസിക്കല്‍ വിഡിയോകളിലൂടെയാണ് ചലചിത്ര രംഗത്തേക്ക് എത്തുന്നത്. 2016 ല്‍ 7 Hours to Go എന്ന ചിത്രത്തിലൂടെയാണ് അനന്യ രാജ് ബോളിവുഡില്‍ അറങ്ങേറുന്നത്. 2017 ല്‍ ദി ഫൈനല്‍ എക്സിറ്റ്, 2019 തില്‍ ഗോസ്റ്റ് എന്നീ ചിത്രങ്ങളിലും അനന്യ വേഷമിട്ടു. തെലുങ്ക് ചിത്രമായ തഗ്ഗെഡെ ലെ, ത്രിഭാഷാ ചിത്രമായ മദ്രാസി ഗാംഗ് എന്നീ ചിത്രങ്ങളിലും അനന്യ അഭിനയിച്ചിട്ടുണ്ട്.
തകര്‍ത്ത് അഭിനയം, ക്യാമറക്ക് പിന്നാലെ ഓട്ടം; ബിടിഎസിന് പിന്നാലെ വിശാലിന് ട്രോൾമഴ
അനന്യുടെ നിര്യാണത്തില്‍ ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) അനുശോചിച്ചു.
google-trending-topic-ananya-raj-actress