• കാര്‍ത്തിയെ നാകനാക്കി 'കൊമ്പന്‍', 'വിരുമന്‍' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ എം. മുത്തയ്യനാണ് 'ഇരുളന്‍' സംവിധാനം ചെയ്യുന്നത്.
  • ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു വേറിട്ട കഥാപാത്രമായി എത്തുകയാണ് 'ഇരുളന്‍' എന്ന ചിത്രത്തിലൂടെ അരുണ്‍ വിജയ്

തമിഴ് നായകനിരയിൽ ആക്ഷൻ സീനുകൾ ഡ്യൂപ്പില്ലാതെ ചെയ്യുന്ന താരമാണ് അരുൺ വിജയ്. നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, തമിഴകത്തിനു പുറത്ത് അരുൺ വിജയ് എന്ന നടന് മേൽവിലാസം ഒരുക്കിക്കൊടുത്തത് അജിത്തിന്‍റെ 'യെന്നൈ അറിന്താൽ' ചിത്രത്തിലെ വിക്ടർ എന്ന വില്ലൻ വേഷമാണ്. തുടർന്നങ്ങോട്ട് മികച്ച റോളുകൾ താരത്തെ തേടിയെത്തി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ വേറിട്ടൊരു കഥാപാത്രത്തെ അരുൺ വിജയ് അവതരിപ്പിക്കുകയാണ് 'ഇരുളനി'ൽ. 

കാർത്തിയെ നായകനാക്കി 'കൊമ്പൻ', 'വിരുമാൻ' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ എം. മുത്തയ്യയാണ് 'ഇരുളൻ' സംവിധാനം ചെയ്യുന്നത്. 'ജയിലർ - 2'നു ശേഷം മിർണ നായികയായി ചിത്രത്തിലെത്തുന്നു. സമുദ്രക്കനി, ജോൺ കൊക്കൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള കഥയാണ് മുത്തയ്യയും അരുൺ വിജയും കൈകോർക്കുമ്പോൾ വെള്ളിത്തിരയിൽ ഒരുക്കുന്നത്. 'കുറ്റം -23', 'തടം' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോക്സോഫീസിലും താരമായ അരുൺ വിജയ് നായകനായി അവസാനം എത്തിയ ചിത്രം 'റെട്ട തല'യാണ്.

കരിയറിൽ നായകനായി തിളങ്ങുമ്പോൾ തന്നെ വില്ലൻ കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ കയ്യടി വാങ്ങാറുണ്ട് അരുൺ വിജയ്. ഗൗതം മേനോൻ സംവിധാനം ചെയ്ത 'യെ'ന്നൈ അറിന്താൽ'ൽ വില്ലനായി അഭിനയിച്ചതായിരുന്നു താരത്തിന്റെ കരിയറിലെ വഴിത്തിരിവ്. 2025ൽ ധനുഷ് സംവിധാനം ചെയ്ത് നായകനായെത്തിയ 'ഇടലി കടൈ'ലും വില്ലൻ കഥാപാത്രത്തെ അരുൺ വിജയ് അവതരിപ്പിച്ചിരുന്നു. ബാല സംവിധാനം ചെയ്ത 'വണങ്ങാൻ' എന്ന ചിത്രത്തിലാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവസാനം അരുൺ വിജയ് അവതരിപ്പിച്ചത്.

ENGLISH SUMMARY:

Arun Vijay is a Tamil actor known for performing action scenes without duplicates. His role as Victor in 'Yennai Arindhaal' outside of Tamil Nadu gave him recognition as an actor. He is now set to appear in a distinct character in a village backdrop through the film 'Irulan'.