actor-surya

പ്രണയത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പഹ്കുവെച്ച് തമിഴ്താരം സൂര്യ. പ്രണയം എന്നത് വിവാഹത്തിന് മുന്‍പ്, താലി കെട്ടുന്നതുവരെ മാത്രമുള്ളതല്ല, ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സ്നേഹം ദിനംപ്രതി തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും സൂര്യ പറഞ്ഞു. 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് താരം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. 

പങ്കാളിയോട് എപ്പോഴും ബഹുമാനമുണ്ടായിരിക്കണമെന്നും സൂര്യ പറഞ്ഞു. 20, 25, 30 വയസ്സുകളിൽ ഓരോഘട്ടത്തിലും നമ്മുടെ മുൻഗണനകൾ വ്യത്യസ്തമായിരിക്കും. ചിന്താഗതികൾ മാറാം, ജീവിതം ഏത് ദിശയിലേക്കും തിരിയാം, പക്ഷേ പങ്കാളിയോടുള്ള സ്നേഹവും ബഹുമാനവും ഒരിക്കലും മാറരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹശേഷം കുടുംബത്തിനും കുട്ടികൾക്കും വേണ്ടി സ്ത്രീകൾ നടത്തുന്ന വിട്ടുവീഴ്ചകളെയും ത്യാഗങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. പുരുഷന്മാരേക്കാൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുടെ വിജയത്തിന് നൂറുശതമാനം പിന്തുണയും ബഹുമാനവും നൽകണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. തന്റെ ബാല്യകാലത്തെ കോയമ്പത്തൂർ അവധിക്കാല ഓർമ്മകളും ചടങ്ങില്‍ താരം ഓര്‍ത്തെടുത്തു. ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത മമിത ബൈജുവിന്റെ അഭിനയമികവിനെയും സൂര്യ പ്രശംസിച്ചു. 

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. സൂര്യയ്ക്കും മമിതയ്ക്കുമൊപ്പം രാധിക ശരത്കുമാർ, രവീണടണ്ടൻ, നാസർ, സുധ, കല്യാണി നടരാജൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Suriya on Enduring Love and Marital Respect:

Suriya, the Tamil actor, shared his views on love and relationships at the audio launch of 'Vishwanath and Sons'. He emphasized that love should endure beyond marriage, continuing daily for decades, and highlighted the importance of mutual respect in a partnership, especially acknowledging the sacrifices women make for their families