Image: Social Media

  • നടൻ വിജയിയുമായി അകന്നുവെന്ന വാർത്തകൾ തള്ളി മകൻ ജേസൺ സഞ്ജയ്. അച്ഛനൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് സംവിധായക അരങ്ങേറ്റ ചിത്രമായ 'സിഗ്മ'യുടെ പ്രൊമോഷനിടെ ജേസൺ പറഞ്ഞു.

വിജയ്‍യും സംഗീതയും വിവാഹമോചനത്തിലേക്ക് കടന്ന സമയത്ത് മക്കള്‍ വിജയ്‍യുമായി അകന്നു എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാലിതിനെ തള്ളിയാണ് മകന്‍ ജേസൺ സഞ്ജയുടെ വാക്കുകള്‍. അച്ഛനൊപ്പം സിനിമ ചെയ്യണമെന്നാണ് ജേസണ്‍ പറഞ്ഞത്. ജേസൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ 'സിഗ്മ'യുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് വാക്കുകള്‍.  

ഹോളിവുഡ് താരം ജേസൺ സ്റ്റാതം നിങ്ങളോടൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യപ്പെട്ടാല്‍ തമിഴ് സിനിമയില്‍ നിന്നും ആരെയാണ് തിരഞ്ഞെടുക്കുക എന്നായിരുന്നു അവതാരകയുടെ ചോദ്യം. 'മൈ ഡാഡ്, ഇരുവരും ഒന്നിച്ചാല്‍ മികച്ചതായിരിക്കും' എന്നാണ് സംശയമൊന്നുമില്ലാതെ ജേസണ്‍ പറഞ്ഞത്. ഈ മറുപടി ട്രോളും മീമുമാകുമെന്നും ജേസണ്‍ പറഞ്ഞു.  

സിനിമ സെറ്റുകളിലെ പരിചയമാണ് അഭിനയത്തേക്കാള്‍ സംവിധാനത്തിലേക്ക് തിരിയാന്‍ കാരണമെന്നും ജേസണ്‍ പറയുന്നു. ചെറുപ്പം മുതലെ സെറ്റുകളില്‍ പോകാന്‍ സാധിച്ചിരുന്നു. വളരെ കംഫേര്‍ട്ടബിളായി തോന്നുന്ന സ്ഥലമാണ്. സെറ്റുകളില്‍ പോകുന്നത് എനിക്ക് സാധാരണ പോലെയാണ്. എന്നാല്‍ ആദ്യം തൊട്ടെ സംവിധായകന്‍ എന്ന പ്ലാനില്ലായിരുന്നുവെന്നും ജേസണ്‍ പറഞ്ഞു. 

ആദ്യം പൈലറ്റാകാന്‍ ആഗ്രഹിച്ചു. അതിനിടെ ക്രിക്കറ്റില്‍ താല്‍പര്യമുണ്ടായിരുന്നു. പ്ലസ് വണ്‍– പ്ലസ് ടു കാലത്താണ് സിനിമയോട് താല്‍പര്യം വരുന്നത്. കോളജിലെത്തിയപ്പോള്‍ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടായി. സുദീപ് കിഷനാണ് ജേസണ്‍ സംവിധാനം ചെയ്യുന്ന സിഗ്മയിലെ നായകന്‍. ജൂലൈ 31 ന്  പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് നിലവില്‍ നീട്ടിവച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Jason Sanjay, making his directorial debut with the upcoming film 'Sigma' starring Sundeep Kishan, has publicly dismissed rumors regarding a strain in his relationship with his father, actor Vijay. During a promotional interview, Jason expressed his strong desire to direct his father if given the opportunity, even anticipating lighthearted online memes in response. He shared that growing up visiting movie sets naturally inspired his transition into filmmaking after initially considering careers in aviation and cricket. Although the film's release, initially slated for July 31, has been postponed, his remarks firmly highlight their close bond.