image credit: instagram/kiara
ബോളിവുഡ് സൂപ്പര്‍താരം കിയാര അദ്വാനിയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ബോഡി ഗാര്‍ഡ് സീഷന്‍ ഖുറേഷിയുടെ വെളിപ്പെടുത്തല്‍. കിയാര ആ സമയത്ത് ഏഴുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ സിദ്ധാര്‍ഥ് ഭയന്നുപോയെന്നും സീഷന്‍ വെളിപ്പെടുത്തി. സ്ക്രീന് നല്‍കിയ അഭിമുഖത്തിലാണ് പരസ്യ ഷൂട്ടിനായി താരം എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം അദ്ദേഹം തുറന്ന് പറഞ്ഞത്.
'റിലയന്‍സിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ട് കിയാരയുമായി എത്തിയതായിരുന്നു. സ്യൂട്ട് ധരിച്ചൊരാള്‍ പെട്ടെന്ന് അടുത്തേക്ക് വന്നു. മാന്യനാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ചിലപ്പോഴൊക്കെ മാന്യരെന്ന് നമ്മള്‍ കരുതുന്നവരും സെലിബ്രിറ്റികളെ കാണുമ്പോള്‍ നിയന്ത്രണം വിട്ട് പെരുമാറാറുണ്ട്. പെട്ടെന്നാണ് അയാള്‍ കിയാരയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്. ഉടനടി അയാളെ പിന്നിലേക്ക് വലിച്ച് മാറ്റുകയായിരുന്നു. ഒടുവില്‍ ആകാശ് അംബാനിയുടെ മാനേജരെ വരെ എനിക്ക് വിളിക്കേണ്ടി വന്നു'- സീഷന്‍ പറയുന്നു. ആ ഷൂട്ടിന് പോകുമ്പോള്‍ സിദ്ധാര്‍ഥും വരാമെന്ന് പറഞ്ഞതാണ്. അത്രയും സൂക്ഷ്മതയോടെയാണ് താരത്തെ പരിചരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ല്‍ ഷെര്‍ഷായുടെ സെറ്റില്‍ വച്ചാണ് കിയാരയും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രണയത്തിലാകുന്നത്. 2023 ഫെബ്രുവരിയില്‍ ജയ്സല്‍മേറില്‍ വച്ച് ഇരുവരും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 2025 ജൂലൈയില്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു.