Image credit:x/onlynikil

Image credit:x/onlynikil

തമിഴ് സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്​യും നടി തൃഷയും ഒന്നിച്ച് ചെന്നൈയിലെ വിവാഹച്ചടങ്ങില്‍. വിജയ്​യില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങളെ വകവയ്ക്കാതെ താരം തൃഷയുമായി പൊതുവിടത്തിലെത്തിയത്. എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മാതാവായ കല്‍പാത്തി സുരേഷിന്‍റെയും മീനാക്ഷി സുരേഷിന്‍റെയും മകന്‍റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും പങ്കെടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലായി. 

മാച്ചിങ് വസ്ത്രങ്ങളിലാണ് ഇരുവരും എത്തിയതെന്നതും ഒന്നിച്ച് ഒരു കാറിലെത്തി എന്നതും വിവാദങ്ങളോടുള്ള വിജയ്​യുടെ പ്രഖ്യാപനമായി കൂടിയാണ് ആരാധകര്‍ വിലയിരുത്തുന്നത്. കാറില്‍ നിന്നും ഒന്നിച്ചിറങ്ങി ഇവരും സല്‍ക്കാര സ്ഥലത്തേക്ക് നടന്ന് പോകുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമമായ എക്സില്‍ പ്രചരിക്കുന്നത്.

സംഗീത വിവാഹമോചന ഹര്‍ജി നല്‍കുകയും അതിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. രാഷ്ട്രീയപ്രേരിതമാണ് നിലവിലെ വിവാദങ്ങളെന്നും താരം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കെ കുടുംബപ്രശ്നങ്ങള്‍ വാര്‍ത്തയാകുന്നതില്‍ ദുരൂഹതയുണ്ടെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, 250 കോടി രൂപ നല്‍കി സംഗീതയുമായി ഒത്തുതീര്‍പ്പിലെത്താന്‍ താരം ശ്രമിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 

തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ ജോഡികളായിരുന്നു വിജയും തൃഷയും. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ് തനിക്ക് തന്‍റെ കംഫര്‍ട്ട് സോണ്‍ ആണെന്നും വീടാണെന്നും ആശ്വാസമാണെന്നും സ്നേഹബഹുമാനങ്ങള്‍ തനിക്ക് താരത്തോട് ഉണ്ടെന്നും തൃഷ നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം തനിക്ക് വിജയിനോടുണ്ടെന്നും താരം അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Tamil superstar and TVK leader Vijay made a striking public appearance with actress Trisha Krishnan at a high-profile wedding reception in Chennai on March 5, 2026. The duo attended the marriage ceremony of AGS Entertainment producer Kalpathi S. Aghoram’s son, sparking intense social media buzz. This appearance comes just days after reports surfaced regarding Vijay’s wife Sangeetha filing for divorce, alleging an extramarital relationship. Dressed in matching outfits, Vijay and Trisha were seen arriving together, which fans interpret as a defiant response to the ongoing controversies. While TVK supporters claim the divorce news is politically motivated ahead of the assembly elections, industry insiders highlight the duo’s long-standing friendship spanning over two decades.