Image Credit: instagram.com/dhanushkraja (Left), instagram.com/mrunalthakur (Right)
തമിഴ് സൂപ്പര്‍താരം ധനുഷിന്‍റെ ൈക കോര്‍ത്ത് നടക്കുന്ന മൃണാള്‍ താക്കൂറാണ് സിനിമാലോകത്തെ ചൂടന്‍ ചര്‍ച്ച. മൃണാളിന്‍റെ പിറന്നാളാഘോഷത്തില്‍ നിന്നുള്ള വിഡിയോയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനം. ഓഗസ്റ്റ് ഒന്നിന് നടന്ന പിറന്നാള്‍ ആഘോഷത്തിനിടെ ഇരുവരും തമ്മില്‍ അടുത്തിടപഴകിയതാണ് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. ഫ്ലോറല്‍ പ്രിന്‍റുള്ള വസ്ത്രത്തില്‍ തിളങ്ങി മൃണാള്‍ എത്തിയപ്പോള്‍ വെള്ള ഷര്‍ട്ടും കറുത്ത ജാക്കറ്റുമണിഞ്ഞ് ക്ലാസിക് ലുക്കിലാണ് ധനുഷ് പാര്‍ട്ടിക്കെത്തിയത്.
'മാമാസ് ഫേവറൈറ്റ്സ്' എന്ന പേരില്‍ 80കളിലെയും 90കളിലെയും പഴയ തമിഴ് പാട്ടുകള്‍ തന്നെ മൃണാളിന്‍റെ ഫോണിലുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ധനുഷിനെ സ്നേഹത്തോടെ വിളിക്കുന്ന പേരാകാം മാമ എന്നും ആരാധകര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ജനിച്ചു വളര്‍ന്നൊരാള്‍ അല്ലാതെ തമിഴ്പാട്ടുകള്‍ ഇങ്ങനെ കേള്‍ക്കാന്‍ കാര്യമില്ലെന്നും ആരാധകര്‍ അടക്കം പറയുന്നു.
അതേസമയം, ഗോസിപ്പുകളില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല ധനുഷിനെയും മൃണാളിനെയും ആരാധകര്‍ ഒന്നിച്ച് കാണുന്നതും. ജൂലൈയില്‍ 'തേരെ ഇഷ്ക് മേ' യുടെ റാപ് പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കാനെത്തിയത്. മൃണാളിനൊപ്പം തമന്നയും ഭൂമിയും ഉണ്ടായിരുന്നു. പിന്നീടെ 'മാ' യുടെ പ്രദര്‍ശനത്തിലും സണ്‍ ഓഫ് സര്‍ദാര്‍ 2വിലും ധനുഷ് പങ്കെടുക്കാനെത്തി. മൃണാളായിരുന്നു ഇതില്‍ പ്രധാനവേഷം അവതരിപ്പിച്ചത്. അതേസമയം, ഇരുവരും പ്രണയത്തിലല്ലെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെയാണ് മൃണാളും ധനുഷും പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളാവുകയും പ്രണയം മൊട്ടിടുകയുമായിരുന്നുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയുമായുള്ള 18 വര്‍ഷത്തെ ദാമ്പത്യം 2022ലാണ് ധനുഷ് അവസാനിപ്പിച്ചത്. കാതല്‍ കൊണ്ടേന്‍ റിലീസ് ദിനമാണ് ഇരുവരും ആദ്യമായി കണ്ടതും പ്രണയത്തിലായതും. രണ്ട് ആണ്‍മക്കളാണ് ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുള്ളത്.