ഇന്‍റിമേറ്റ് രംഗത്തിനിടെയുണ്ടായ ദുരനുഭവത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് നടി വിദ്യാ ബാലന്‍. സഹനടന്‍ ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാതെ ഒരു ചിത്രത്തില്‍ ഇന്‍റിമേറ്റ് രംഗത്തില്‍ അഭിനയിക്കാന്‍ വന്നുവെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. അദ്ദേഹത്തിനും ഒരു പങ്കാളി ഉണ്ടാവില്ലേ എന്ന് താന്‍ അപ്പോള്‍ ആലോചിച്ച് പോയെന്നും ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു.
'അദ്ദേഹം ചൈനീസ് ഭക്ഷണം കഴിച്ചിരുന്നു. എനിക്ക് വെളുത്തുള്ളിയുടെയും സോയ സോസിന്റെയും എല്ലാം ഗന്ധം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ബ്രഷ് ചെയ്തിട്ടില്ലെന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് ഒരു പ്രണയ രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അദ്ദേഹത്തിനും ഒരു പാര്‍ട്ണറൊക്കെ കാണില്ലേ എന്ന് ഞാന്‍ ആ സമയത്ത് ആലോചിച്ചു പോയി. ഈ ഇന്‍റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യാന്‍ വരുന്നതിന് മുന്‍പ് ബ്രഷ് ചെയ്യാന്‍ അദ്ദേഹത്തിന് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ഏറെ നേരം ചിന്തിച്ചിരുന്നു," വിദ്യ ബാലൻ പറഞ്ഞു.
ആദ്യചിത്രമായ പരിണിതയിലെ ഇന്‍റിമേറ്റ് രംഗം എടുക്കുന്നതിന് മുന്‍പ് താന്‍ പരിഭ്രാന്തയായിരുന്നുവെന്നും അപ്പോള്‍ സഞ്ജയ് ദത്ത് തന്നെ വളരെ നന്നായി സഹായിച്ചുവെന്നും അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു. ചിത്രീകരണത്തിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. അദ്ദേഹം എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.