ലോകേഷ് കനകരാജും രജിനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റ് ഭാഷകളില്‍ കൂലി എന്ന പേരില്‍ തന്നെ റിലീസ് ചെയ്യുമ്പോള്‍ ഹിന്ദി വേര്‍ഷന്‍റെ പേര് ഒന്ന് മാറ്റാനായി അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. 1983ല്‍ പുറത്തുവന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിന്‍റെ പേരും കൂലി എന്നായതുകൊണ്ടാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പകരം മജദൂര്‍ എന്ന പേരാണ് നല്‍കിയത്.
ഹിന്ദി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്ന് കരുതി ഇട്ട പേരിന് എന്നാല്‍ തിരിച്ചടിയാണ് ലഭിച്ചത്. പേരിന് വലിയ വിമര്‍ശനവും ട്രോളും ലഭിച്ചു. ഡബ്ബ് ചെയ്ത് വരുന്ന സൗത്ത് ഇന്ത്യന്‍ സിനിമകളുടെ പേരിന്‍റെ നിലവാരമേ മജദൂറിന് ഉള്ളൂവെന്നാണ് ഉയര്‍ന്ന പ്രധാനവിമര്‍ശനം.
വിമര്‍ശനവും ട്രോളുകളും കടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പേര് മാറ്റാന്‍ തീരുമാനിച്ചു. ചെറിയ മാറ്റത്തോടെ കൂലി ദ പവര്‍ഹൗസ് എന്നാണ് ഇപ്പോള്‍ ഹിന്ദി വേര്‍ഷന്‍റെ പേര്.
വേട്ടയ്യനാണ് ഒടുവില്‍ പുറത്തുവന്ന രജനികാന്ത് ചിത്രം. ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം പരാജയപ്പെട്ടിരുന്നു. ഇതിനുമുമ്പ് പുറത്തുവന്ന ലാല്‍ സലാമും പരാജയപ്പെട്ടിരുന്നു. രജനിക്ക് വിജയത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ലോകേഷിന്‍റെ കൂലി എന്നാണ് ആരാധകരുടെ പ്രതീക്ഷ.