TOPICS COVERED

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് 100 ദിനം തികയുന്നു. അട്ടിമറിയോടെ തമിഴകം കയ്യടക്കിയ ടിവികെ സര്‍ക്കാരിന്റെ ഓരോ ചലനവും രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നൂറ് നാളാണ് കടന്നുപോയത്. ഒരു തമിഴ്പടം പോലെ സര്‍പ്രൈസുകളും ട്വിസ്റ്റുകളും നിറഞ്ഞതായിരിക്കുകയാണ് വിജയ് സര്‍ക്കാരിന്റെ വരവോടെ തമിഴ് രാഷ്ട്രീയം.

അപ്രതീക്ഷിതമായായിരുന്നു അത്. രണ്ടു കൊല്ലം മാത്രം പ്രായമുള്ളൊരു പാര്‍ട്ടി തമിഴകത്തിന്റെ തലവിധി മാറ്റിയെഴുതി. അല്ല തമിഴ്‌നാട്ടുകാരെ കൊണ്ട് തന്നെ മാറ്റി എഴുതിപ്പിച്ചു. തമിഴകത്ത് ജോസഫ് വിജയ് എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം പറയാനുള്ള ദ്രാവിഡ പാര്‍ട്ടികള്‍ അതില്‍ കടപുഴകി.യൂത്തിന്റെ തോളില്‍കയ്യിട്ട് വിസിലടിച്ചു കയറി വന്നവന്‍ വിജയക്കൊടി പാറിച്ചു.

ENGLISH SUMMARY:

The Vijay government in Tamil Nadu has completed 100 days in power, marking a significant shift in the state's political landscape. The swift rise of actor Vijay's party has captivated the nation, with dramatic surprises and twists reminiscent of a Tamil film.