ബുറിയക്സ്. യുഎസിലെ വാര്‍ത്തകളില്‍ ഇടംപിടിച്ച ഒരു ഒരു അനാഥ ‘നായ’. ബുറിയക്സിനെ ഒരു കുടുംബം ഉപേക്ഷിച്ചു. അത് ഡിപ്രഷനിലായി. വാലാട്ടുന്നതുപോലും നിര്‍ത്തി. പക്ഷെ ബുറിയക്സിനെ പിന്നീട് ഒരു കുടുംബം ദത്തെടുക്കുകയാണ്. ഇതോടെ അതിന്‍റെ ഭാവമൊക്കെ മാറി. ചിരിക്കാനൊക്കെ തുടങ്ങി. നിങ്ങള്‍ നായ്ക്കളെ നിരീക്ഷിച്ചിട്ടുണ്ടെങ്കില്‍ മനസിലാകും അവയ്ക്ക് ചിരിയും സങ്കടവും മറ്റ് മുഖഭാവങ്ങളും ഉണ്ട്. അത് വ്യക്തമായി പ്രകടിപ്പിക്കാനും അറിയാം. മനുഷ്യരോട് ഇടപഴകുന്ന ജീവികളില്‍ ഏറ്റവും സങ്കീര്‍ണമായി മുഖഭാവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ജീവി നായയാണ്. എന്തുകൊണ്ട് നായ്ക്കള്‍ ചിരിക്കുന്നു. അതിനു പിന്നില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്.
പണ്ടത്തെ ചെന്നായ്ക്കളില്‍ നിന്നാണ് ഇന്നത്തെ നായ്ക്കള്‍ പരിണമിച്ചത്. വേട്ടയാടി, തീയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം ചുട്ടുതിന്നിരുന്ന മനുഷ്യന്‍ എല്ലുകള്‍ ഇരുട്ടത്തേക്ക് വലിച്ചെറിഞ്ഞു. ഇത് അന്നത്തെ ചെന്നായ്ക്കള്‍ എടുത്ത് തിന്നു. പിന്നീട് മനുഷ്യരുമായി ഒത്തുകൂടുന്നത് നല്ല ഏര്‍പ്പാടാണെന്ന് ചെന്നായ്ക്കള്‍ക്ക് മനസിലായി.. അവര്‍ മനുഷ്യര്‍ക്കൊപ്പംകൂടി വേട്ടയാടാന്‍ തുടങ്ങി. പതുക്കെ പതുക്കെ മനുഷ്യനുമായി ഇണങ്ങി. മനുഷ്യന്‍റെ ഉറ്റമിത്രമായി മാറി. ഇതാണ് നായ്ക്കളുടെ കഥ.
എന്നാല്‍ മനുഷ്യനെപ്പോലെ വളരെ സാങ്കേതികമായ ഭാഷയും മുഖഭാവങ്ങളുമുള്ള ഒരു ജീവിയോട് ഒത്തുപോകുന്നത് നായ്ക്കള്‍ക്ക് വലിയ ചലഞ്ച് ആയിരുന്നു. മനുഷ്യന്‍റെ ഭാഷയിലെ ചില വാക്കുകള്‍ അവയ്ക്ക് മനസിലായി. പക്ഷെ തിരിച്ച് സംസാരിക്കാനുള്ള കഴിവില്ലായിരുന്നു. പക്ഷേ മനുഷ്യന്‍റെ മുഖഭാവങ്ങള്‍ നായക്കള്‍ക്ക് പഠിക്കാന്‍ പറ്റി. അവര്‍ അത് മിമിക്രി എന്ന പോലെ അനുകരിക്കാന്‍ തുടങ്ങി.
മിക്കവാറും ജീവികളില്‍ പല്ല് കാണിക്കുന്നത് അപായസൂചന ആണ്. എന്നാല്‍ മനുഷ്യര്‍ പല്ല് കാണിക്കുന്നത് പോസിറ്റീവ് ആണെന്ന് നായ്ക്കള്‍ പഠിച്ചു. മനുഷ്യന്‍റെ പല്ലുകാണിക്കല്‍ പ്രധാനമായും ചിരിയാണ്. ഇതോടെ മനുഷ്യനോട് മാത്രം പല്ലുകള്‍ കാണിച്ച് ചിരിക്കുന്ന ഭാവം കാണിക്കാന്‍ അവര്‍ പഠിച്ചു. ശ്രദ്ധിച്ചാല്‍ മനസിലാകും നായ്ക്കള്‍ മറ്റ് നായ്ക്കളോട് പല്ല് കാണിക്കുന്നത് ആക്രമിക്കാനും മറ്റുമാണ്. തീരെ ഫ്രണ്ട്‍ലി അല്ലാത്ത നായ്ക്കളും പല്ല് കാണിച്ച് ആക്രമിക്കാറുണ്ട്.
ഈ മുഖഭാവങ്ങള്‍ക്കായി പ്രാചീന നായ്ക്കള്‍ക്ക് ശാരീരികപരിണാമവും വന്നു അവയുടെ മുഖത്ത് ഫാസ്റ്റ് ട്വിച്ച് മസില്‍ ഫൈബേഴ്സ് അഥവാ വേഗത്തില്‍ വളയുന്ന പേശീ നാരുകള്‍ ഉണ്ടാവാന്‍ തുടങ്ങി. പെട്ടെന്ന് ഭാവം മാറുന്നതിന് ഇത് സഹായിച്ചു. മനുഷ്യന്‍റെ മുഖത്ത് കാണുന്ന ദുഃഖം അനുകരിക്കുന്നതില്‍ നായക്കള്‍ സമര്‍ഥരാണ്. പുരികം ചുളിച്ച് ദുഃഖം കാണിക്കുന്നതിനായി നായ്ക്കള്‍ ഒരു പുതിയ മസില്‍ തന്നെ ഉണ്ടാക്കിയെടുത്തു. ഇതിന് levator anguli oculi medialis എന്നാണ് പേര്. ഈ മസില്‍ ചെന്നായ്ക്കളില്‍ അടക്കം നായ്ക്കളുമായി അടുത്ത ബന്ധമുള്ള മറ്റ് ജീവികളില്‍ ഇല്ല. നായ്ക്കളെ വഴക്ക് പറയുമ്പോഴോ മറ്റോ ഈ മസിലുകള്‍ ഉപയോഗിച്ച് മുഖത്ത് ദുഃഖം വരുത്താന്‍ അവ ശ്രമിക്കാറുണ്ട്. ഈ മസിലുകള്‍ മുഖത്ത് സന്തോഷം പടര്‍ത്താനും ഉപകാരപ്പെടും.
മറ്റ് പല വളര്‍ത്തുമൃഗങ്ങളും മനുഷ്യന്‍റെ ഭാവങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട് എന്നാല്‍ നായ്ക്കളുടെ അത്ര കോപ്ലെക്സ് ആയി അത് വരാറില്ല. പറയാനാവില്ല ഭാവിയില്‍ നായക്കള്‍ക്ക് മനുഷ്യനോട് പൂര്‍ണമായും ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടാകാനുള്ള കഴിവ് വരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.