വളര്‍ത്തുമൃഗങ്ങളുടെ മരണം ഏറെ വേദനാജനകമാണ്. പലര്‍ക്കും കുടുംബത്തേപ്പോലെയാണ് അരുമമൃഗങ്ങള്‍ എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ വളര്‍ത്തുമൃഗത്തെ ആരെങ്കിലും കൊന്നാലോ? അതും മൃഗീയമായി. താന്‍ താമസിക്കുന്നയിടത്തെ എല്ലാവരുടെയും പ്രിയപ്പെട്ട നായയുടെ മൃഗീയ കൊലപാതകത്തില്‍ മനംനൊന്ത് റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി മഞ്ജരി ഫഡ്നാവിസ്. 

മഞ്ജരിയുടെ ഹൗസിങ് സൊസൈറ്റിയിലെ എല്ലാവര്‍ക്കും അരുമയായ നായയായിരുന്നു മൈക്കി. എന്നാല്‍ കഴിഞ്ഞ മാസം അവസാനത്തോടെ മൈക്കിയെ കാണാതായി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും മൈക്കിയെ കാണാതായതോടെ മൈക്കിയെ സ്നേഹിച്ചിരുന്ന ഹൗസിങ് സൊസൈറ്റിയിലെ ആളുകള്‍ ആശങ്കയിലായി. ആളുകളെല്ലാവരും ആശങ്കയിലായതോടെ ഒരാള്‍ കുറ്റസമ്മതം നടത്തി രംഗത്തുവന്നു. മൈക്കിയെ താന്‍ തല്ലിക്കൊന്നതാണെന്നായിരുന്നു കുറ്റസമ്മതം. 

വീടിന് പുറത്ത് കിടന്നിരുന്ന നായയെ തല്ലി, തുടര്‍ന്ന് നായയെ വലിച്ചുകൊണ്ടുപോയി വീണ്ടും പലപ്രാവശ്യം തല്ലി. തുടര്‍ന്ന് നായയെ പകുതി ജീവനാക്കി ചാക്കിലാക്കി വലിച്ചെറിയുകയായിരുന്നെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.  തങ്ങള്‍ മൈക്കിക്കായി ഏറെ തിരഞ്ഞെന്നും എന്നാല്‍ മൈക്കിയെ കണ്ടെത്താനായില്ലെന്നും നടി പറയുന്നു. മൈക്കി ഏറെ നല്ലൊരു നായയായിരുന്നെന്നും ചുറ്റുമുള്ള ജീവികളോട് എങ്ങനെയാണ് ആളുകള്‍ക്ക് ഇത്ര മൃഗീയമായി പെരുമാറാനാകുന്നതെന്നും നടി ലൈവില്‍ ചോദിക്കുന്നു. ഇനി ഇതൊരു നായയ്ക്കും ഉണ്ടാകരുതെന്നും ശക്തമായ നിയമങ്ങള്‍ മൃഗസംരക്ഷണത്തിനായി വരേണ്ടതുണ്ടെന്നും നടി പറയുന്നു. മൈക്കിക്കൊപ്പം ചിലവഴിച്ച ദൃശ്യങ്ങളും നടി വിഡിയോക്കൊപ്പം ചേര്‍ത്തിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on the tragic and brutal killing of a beloved pet dog, Maya. Actress Manjari Fadnavis shared her grief and outrage over the incident, highlighting the deep bond people share with their pets and calling for stronger animal welfare laws.