നവകേരള ബസിന് സമ്മാനവുമായി യൂത്ത് കോണ്‍ഗ്രസ്; തിരിച്ചു സമ്മാനം നല്‍കിയ മുഖ്യന്‍

തിരുവാ എതിര്‍വായുടെ ക്രിസ്മസ് പ്രത്യേക പതിപ്പാണ്. ക്രിസ്മസിന് എല്ലാ വീടുകളുടെയും മുന്നില്‍ പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ വന്ന് ആശംസ അറിയിക്കണമെന്നും കേക്ക് നല്‍കണമെന്നുമൊക്കെ വിചാരിച്ചതാണ്. ബസില്‍ ആഡംബരത്തോടെ വരാനുള്ള കോടികള്‍ കടം മേടിച്ചാണെങ്കിലും ഒപ്പിക്കാം. പക്ഷേ കേക്ക് വാങ്ങാനുള്ള ചില്ലറക്ക് എവിടെ പോകും എന്നറിയില്ല. ഹൈക്കോടതിക്കും ഇതേ സംശയമുണ്ട്. പെന്‍ഷന്‍ കിട്ടാത്തതിന് ഹൈക്കോടതിയിലെത്തിയ മറിയക്കുട്ടിയോട് ആയിരത്തി അറുനൂറ് രൂപയായിട്ട് എടുക്കാനില്ല അമ്മച്ചീ. ഫുള്‍ കോടികളുടെ ഇടപാടാ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടീശ്വരന്മാര്‍ക്ക് ചില്ലറ ഇടപാടുകളില്‍ താല്‍പ്പര്യമില്ലെന്ന് ഈ ഹൈക്കോടതിക്ക് വല്ലോം മനസിലാകുമോ. 

(എന്തോ ഒരു കുറവുണ്ടല്ലോ) ആ കുറവുണ്ട് ശരിയാ. ക്രിസ്മസല്ലേ. ക്രിസ്മസ് അപ്പൂപ്പന്‍റെ കുറവുണ്ട്. ആ പ്രശ്നം നിലവിലെകേരളത്തിലെ സാഹചര്യത്തില്‍ ഒരേ ഒരാള്‍ക്കാണ് ക്രിസ്മസ് അപ്പൂപ്പനാകാന്‍ അവകാശം. മറ്റുള്ളവര്‍ക്ക് മധുരവും സമ്മാനവുമൊക്കെ നല്‍കി കറങ്ങി നടക്കുന്ന ഒരാള്‍

Thiruva Ethirva