ഇൻഡൊനീഷ്യ, സിങ്കപ്പൂർ, യു.എ.ഇ...ദേ പിണറായിയും പോയി..

thiruva
SHARE

മോദിജി എക്സില്‍ പങ്കുവച്ച ഉല്ലാസമാണിത്. ഇതി കണ്ട കേരളത്തിലെ സഖാക്കളെല്ലാം പറഞ്ഞു ഈ ആവേശവും ആഘോഷവും അധികം നീളില്ല എന്ന്. കേരളത്തിലെ തിരഞ്ഞെടുപ്പിനു ശേഷം പിണറായി സഖാവ് ഇന്ത്യയിലുടനീളം ഫാസിസത്തിനെതിരെ ആഞ്ഞടിക്കുന്നതും മോദിസ ഭരണത്തിനു മുകളില്‍ ആണിയടിക്കുന്നതും അവര്‍ സ്വപ്നം കണ്ടു.  ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ. പാര്‍ട്ടിയുടെ സൈബര്‍ ബ്രോകള്‍ പോസ്റ്റര്‍ വരെ തയാറാക്കി. ഡല്‍ഹിയെ വിറപ്പിച്ച് ഇരട്ട ചങ്കന്‍, ഹിന്ദി ഹൃദയഭൂമിയില്‍ വിശാല ഹൃദയന്‍ തുടങ്ങിയ ടാഗ്‍ലൈനുകളൊക്കെ തയാറാക്കി അങ്ങനെ ഇരിക്കുമ്പോളാണ്  ടിവിയില്‍ ദാ സഖാവ്. ദേ പിണറായിയും പോയി. ഇന്ത്യയിലെ ഏക സിപിഎം മുഖ്യന്‍ ബിജെപി ഭരണത്തിനെതിരെ പ്രസംഗിക്കാന്‍ പോവുകയാണെന്നാണ് മ്യൂട്ട് ചെയ്ത് ടിവി കണ്ട സഖാക്കള്‍ കരുതിയത്. ആവേശം കൂട്ടാന്‍ ടിവിയുടെ സൗണ്ട് കൂട്ടിയതോടെയാണ് അടിയേ അടിച്ചുപോയത്. ഇൻഡൊനീഷ്യ, സിങ്കപ്പൂർ, യു.എ.ഇ. അതാണ് റൂട്ട് മാപ്പ്. ഭാര്യയും ചെറുമകനും ഒപ്പമുണ്ട്. മകളും മരുമകനും അഞ്ചാറ് ദിവസം മുന്നേ പുറപ്പെട്ടാരുന്നു. വി‍‍ഡിയോ കാണാം.

Thiruva ethirva on cm vijayan's foreign trip

MORE IN THIRUVA ETHIRVA
SHOW MORE