എന്ത് പ്രസംഗമാണ് സജി..? കൈനനയാതെ മന്ത്രിയെ പിടിച്ച പ്രതിപക്ഷം

ഇന്നത്തെ എപ്പിസോഡില്‍ കുന്തവും കൊടച്ചക്രവും ഒക്കെ ഉണ്ട്. കൊടചക്രം ഇങ്ങനെ കിടന്ന് കറങ്ങി. ആകെ പുകയായി. അപ്പോള്‍ മന്ത്രിസഭായോഗം തുടങ്ങാന്‍ പോകുവായിരുന്നു. പുക ഒക്കെ ഒന്നടങ്ങിക്കഴിഞ്ഞു നോക്കിയപ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ ഒരു ഗ്യാപ്പ്. ഒരു ആളിന്‍റെ കുറവ്. കൊടചക്രം കറങ്ങിയ സമയത്ത് കുന്തത്തില്‍ കയറി രക്ഷപെട്ടതാകുമോ എന്ന് ആദ്യം കരുതി. പിന്നെ മനസിലായി. കഥ. അക്കഥയാണ് ഇന്ന് പറയുന്നത്. അപ്പോ തുടങ്ങാം. 

മന്ത്രി സജി ചെറിയാന്‍ അസ്വസ്ഥനായിരുന്നു. നിലവിലുള്ള ഭരണഘടന പുള്ളിക്ക് പറ്റുന്നില്ല. അതാണ് പ്രശ്നം. ഇത് ആരോടുപറയും എന്നുകരുതിയിരിക്കുമ്പോളാണ് മല്ലപ്പള്ളിയില്‍ ഒരു വേദി കിട്ടുന്നത്. പാര്‍ട്ടിയുടെ വേദി തന്നെ. സജിമന്ത്രി എത്തി. അവിടെയെത്തിയപ്പോളാണ് മനസിലാകുന്നത് ചാനലുകാരൊന്നുമില്ല. ഇതുതന്നെ തക്കമെന്നുകരുതി ഭരണഘടനയിലെ ചില പോരായ്മകള്‍ സജി ചെറിയാന്‍ ചൂട്ടിക്കാട്ടി. ചെറിയ പോരായ്മകള്‍ എന്നുവച്ചാല്‍, ഭരണഘടന ബ്രിട്ടീഷുകാരെഴുതിയതാണ്, ഒന്നിനും കൊള്ളില്ല. അങ്ങനെയൊക്കെ

എന്തുകൊണ്ടായിരിക്കും മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതിപ്പോ ആരോടു ചോദിക്കും. ആര്‍ക്കേലും അറിയാമോ ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ലെന്നാണല്ലോ പറയുന്നത്. What to do ക്യാപ്റ്റാ അതാണ്. വെറുതെ ഇരുന്ന് ഓരോന്ന് കാച്ചലാണ്. കുന്തം കൊടചക്രം, കുണ്ടാമണ്ടി എന്നൊക്കെ. ദാ നോക്ക് പ്രതിപക്ഷമൊക്കെ എന്തൊരു ആവേശത്തിലാണെന്ന് സത്യത്തില്‍ പ്രതിപക്ഷത്തിന് വലിയ പണി എടുക്കേണ്ടിവന്നേയില്ല. ആ ജലീലിനെ രാജിവയ്പ്പിക്കാനൊക്കെ എത്രയാ വിയര്‍പ്പൊഴുക്കിയത്. എന്നിട്ട് ഗുണമുണ്ടായോ അതുമില്ല. ഇതിപ്പോ കൈനനയാത മന്ത്രിയെ പിടിക്കലായിപ്പോയി