എന്നും ആഞ്ഞടിക്കുന്ന ഗവര്‍ണര്‍; ചെന്നു കാണുന്ന പിണറായി; പെര്‍ഫക്ട് ഓകെ..!

 മാധ്യമപ്രവര്‍ത്തകരുടെ ദൈനംദിന പരിപാടികളിലൊന്നാണ് ആ ദിവസം പ്രധാനമായും നടക്കുന്ന പരിപാടികള്‍ അറിഞ്ഞു വയ്ക്കുക വാര്‍ത്താ സമ്മേളനങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പിക്കുക തുടങ്ങിയവ. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇതിനായി  എകെജി സെന്‍റര്‍ ഇന്ദിരാഭവന്‍ മാരാര്‍ജി ഭവന്‍ എന്നിവിടങ്ങളിലൊക്കെ ഒന്ന് ഫോണ്‍വിളിച്ച് അന്വേഷിച്ച് വയ്ക്കും. ഇപ്പോള്‍ പക്ഷേ അവിടങ്ങളില്‍ മാത്രം വിളിച്ചാല്‍ പോര എന്നതാണ് സീന്‍. രാജ്ഭവനില്‍ കൂടി വിളിക്കണം. കാരണം ദിവസം രണ്ടുനേരംവച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഞ്ഞടിക്കുന്നത്. അപ്പോള്‍ നമ്മളും കുറക്കുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ആഞ്ഞടികളെ ആറ്റിക്കുറുക്കി തുടങ്ങികയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പണ്ട് രാജ്ഭവന്‍ കണ്ടാല്‍ ഇവിടെ ആരെങ്കിലും താമസം ഉണ്ടോ എന്നുപോലും സംശയിക്കാറുണ്ടായിരുന്നു ജനം. ഒരു ഗവര്‍ണറെ മുന്നില്‍ കിട്ടിയാല്‍ത്തന്നെ അദ്ദേഹം ചുണ്ടനക്കുന്നത് കാണാന്‍ കൊതിച്ചിരുന്നു. സംസാരിക്കാത്തവരെമാത്രമേ ഗവര്‍ണറായി നിയമിക്കാറുള്ളൂ എന്നുപോലും സംശയിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംശയമെല്ലാം അസ്ഥാനത്തായി. കേരള ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ കടുത്ത ഛകടയാണ്. യാ പോട്ടീ പോട്ടീ. ഗവര്‍ണര്‍ പദവിതന്നെ അനാവശ്യമാണ് എന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനുമുള്ളത്. സര്‍വകലാശാല നിയമനങ്ങളുടെ പേരില്‍ പിണങ്ങിയ ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തില്‍ ഒപ്പിടല്‍ എന്ന കര്‍മം വന്നപ്പോള്‍ സര്‍ക്കാരിനെ സ്റ്റാന്‍ഡില്‍ പിടിച്ചു. ഒപ്പിടില്ലെന്നു മാത്രമല്ല താന്‍ ഇന്ന് പേന കൈകൊണ്ട് തൊടില്ലെന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ അനുനയത്തിനായി മുഖ്യനിറങ്ങി. പൊതുവെ ചൂടനാണെങ്കിലും പണികിട്ടും എന്നു കണ്ടാല്‍ ഏത് ഇന്ദുചൂഡനും ഒന്ന് തണുക്കും. പിണറായി രാജ്ഭവനിലേക്ക്

ഗവര്‍ണര്‍ ഇംഗ്ലീഷിലാണല്ലോ പറയുന്നത്. അതുകൊണ്ട് ഇംഗ്ലീഷ് അറിയാത്ത ഒരു മലയാളിക്കുപോലും കാര്യം തിരിയാതിരിക്കരുത് എന്ന് കേന്ദ്രത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് വി മുരളീധരനെ ഇവിടെ നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നതിന് പിന്നാലെ മുരളീധരനും മൈക്പോയിന്‍റിലെത്തും. തര്‍ജമ ചെയ്യും. സര്‍ക്കാര്‍ അനാവശ്യ നിയമനങ്ങള്‍ നടത്തുന്നത് അധിക ചിലവുണ്ടാക്കുമെന്ന് കണ്ടുപിടിച്ച ഗവര്‍ണര്‍ തന്‍റെ ഓഫീസിലേക്കും ചില നിയമനങ്ങള്‍ ആവശ്യമുണ്ടെന്ന് സര്‍ക്കാരിനോട് പറഞ്ഞു. നിരവധി അനാവശ്യ നിയമനങ്ങള്‍ നടത്താറുള്ള സര്‍ക്കാരിന് റിഹേഷ്സല്‍ ഇല്ലാതെതന്നെ അത് ചെയ്യാന്‍ കഴിഞ്ഞു. എല്ലാം പെര്‍ഫക്ട് ഓകെ. 

അങ്ങനെ ഗവര്‍ണര്‍ ചോദിച്ചതെല്ലാം കൊടുത്തപ്പോള്‍ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. രണ്ടൊപ്പ് ഇട്ടോ എന്നുവരെ ആളുകള്‍ക്ക് സംശയമുണ്ട്. അത്രക്കായിരുന്നു പിന്നെ സ്നേഹം.  സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ കണ്ടു നിന്നവര്‍ക്ക് ഇതായിരുന്നു കര്‍ട്ടനു പിന്നില്‍ നടന്നതെന്ന് പിന്നീട് മനസിലായി.  പൊറോട്ടുനാടകം കണ്ടുനിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിയമസഭ കവാടത്തില്‍ സര്‍ക്കാര്‍ കാത്തുനിന്നു. 

രാജ്ഭവനില്‍ നിന്ന് ബന്‍സ് പുറപ്പെട്ടു. വെറും ബന്‍സല്ല. ഒന്നരലക്ഷം കിലോമീറ്റര്‍ ഓടാന്‍ ഇനി മൂന്നോ നാലോ കിലോമീറ്റര്‍ മാത്രം ശേഷിക്കുന്ന ബന്‍സ്. ആ ബന്‍സ് നിയമസഭക്കു മുന്നിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബൊക്കെ ഒക്കെ താങ്ങി കാത്തു നില്‍പ്പുണ്ടായിരുന്നു. പിന്നെ നിയമസഭയുടെ അകത്തേക്ക് ആനയിച്ചു. ഇന്നലെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ഈ ബൊക്കെ വെറുതെയായേനേ എന്നൊക്കെ കോമഡിയായി പറഞ്ഞാണ് പിണറായി നടന്നത്. സര്‍ക്കാര്‍ അലമ്പ് നിര്‍ത്തിയത് ഗവര്‍ണര്‍ക്ക് ആശ്വാസം നല്‍കിയെങ്കിലും പ്രതിപക്ഷം അലമ്പിലായിരുന്നു. പിണറായി വിജയന്‍ പാടുപെട്ടു വിളിച്ചുകൊണ്ടുവന്ന ഗവര്‍ണര്‍ തിരിച്ച് പോണമത്രേ. എന്തൊരു അഹമ്മതിയാണ് ആ സതീശനും കൂട്ടര്‍ക്കും

ഇത്തരം സാഹചര്യങ്ങളിലാണ് ദേശീയഗാനം രക്ഷക്കെത്തുക. അതോടെ പ്രതിപക്ഷം വായടച്ചു എന്നാല്‍ ദേശീയഗാനം കഴിഞ്ഞയുടന്‍ പ്രതിപക്ഷം വീണ്ടും തനിക്കൊണം കൊട്ടി. അതുവരെ സര്‍ക്കാരിനെ തേച്ചൊട്ടിച്ചിരുന്ന ഗവര്‍ണര്‍ അതോടെ തന്‍റെ സര്‍വ ശക്തിയും പ്രതിപക്ഷത്തെ നേരിടാന്‍ ഉപയോഗിച്ചു ഇടഞ്ഞുനിന്ന ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കൊമ്പനെ എങ്ങനെയാണ് സര്‍ക്കാര്‍ തളച്ചത്. അധികമാര്‍ക്കും അറിയാത്ത ആ രഹസ്യം മുന്‍ മന്ത്രി എകെ ബാലന്‍ വെളിപ്പെടുത്തി. അല്ലെങ്കിലും ബാലന്മാരുടെ മനസില്‍ രഹസ്യങ്ങളൊന്നും അങ്ങനെ നില്‍ക്കില്ല. പിള്ള മനസില്‍ കള്ളമില്ല എന്നല്ലേ കേക്ക് കണ്ടപ്പോള്‍ വായില്‍ വെള്ളമൂറിയ ഗവര്‍ണര്‍ പിണക്കമെല്ലാം മറന്നത്രേ. ബാലന്‍ പറഞ്ഞുവരുന്നത് ഇത്രേയുള്ളൂ. ഗവര്‍ണര്‍ പാവാട ഗവര്‍ണര്‍ കുട്ടിയാണെന്ന്. എന്നുവച്ചാല്‍ തന്നെക്കാള്‍ ചെറിയ കുട്ടിയെന്ന്

ബാലന്‍റെ ഈ കുട്ടി തമാശ ഗവര്‍ണര്‍ അറിഞ്ഞു. കേക്കിനെക്കാള്‍ വലിയ കനത്തില്‍ തിരിച്ച് പൊതി കൊടുക്കുകയും ചെയ്തു.  ബാലന്‍ വളര്‍ന്നിട്ടില്ലെന്ന് ഗവര്‍ണര്‍ തിരിച്ചറിഞ്ഞു പൊതുസമൂഹം അത് തീരുമാനിക്കുന്നതുവരെ ചെറിയൊരു ഇടവേള സര്‍ക്കാരും ഗവര്‍ണറും മച്ചാ മച്ചാ ആയെങ്കിലും പ്രതിപക്ഷത്തിന് അങ്ങനെ ഗവര്‍ണറുമായി സമരസപ്പെടാനാകില്ലല്ലോ. പ്രത്യേകിച്ച് വിഡി സതീശന്. ഭരണഘടനയൊക്കെ അരച്ച് കലക്കി കുടിച്ച സതീശന്‍റയടുത്ത് ഒരു പിപ്പിടിയും നടക്കില്ല അതുപിന്നെ ഗവര്‍ണരെ കാണാന്‍ പോകുമ്പോള്‍ പുള്ളിയെ സന്തോഷിപ്പിക്കാനുള്ള സമ്മാനമാണല്ലോ കൊണ്ടുപോകേണ്ടത്. അതിപ്പോ ഉദ്യോഗസ്ഥന്‍റെ തലയെങ്കില്‍ തല. താനും സര്‍ക്കാരും തമ്മിലുള്ള കളിക്കിടെ സതീശന്‍ വിസില്‍ ഊതുന്നത് ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 

സതീശന്‍ ചെന്നിത്തലയെ കണ്ട് പഠിക്കണം. രമേശിന്‍റെ ഉപദേശം തേടണം എന്ന്. അപ്പോള്‍ ചാടിയെഴുന്നേറ്റ ചെന്നിത്തല പറഞ്ഞു. ഇതുതന്നെയാണ് ഒരു വര്‍ഷമായി ഞാനും ആവശ്യപ്പെടുന്നതെന്ന്.  എന്നുവച്ചാല്‍ രമേസിനെ കണ്ട് പഠിക്കില്ലെന്ന്. കണ്ടോ സതീശനെ കൊണ്ട് അങ്ങനൊരു ശപഥം ചെയ്യിച്ചപ്പോള്‍ ഗവര്‍ണര്‍ക്ക് സമാധാനമായല്ലോ. സതീശന് മാത്രമല്ല കാനം രാജേന്ദ്രനും ഗവര്‍ണറെ പിടികിട്ടിയിട്ടില്ല. പറഞ്ഞുകൊടുക്കാന്‍ കോടിയേരി കുറെ കഷ്ടപ്പെടുന്നുണ്ട്. കാനത്തിന് കലങ്ങും എന്നാണ് സിപിഎം പ്രതീക്ഷ സന്തോഷിപ്പിക്കാന്‍ ഗിഫ്റ്റ് കൊടുക്കുന്നത് ഇക്കാലത്ത് പതിവാണ്. ഗവര്‍ണര്‍ക്ക് എന്തെങ്കിലും കൊടുക്കണം എന്നും സര്‍ക്കാരിനുണ്ട്. മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുന്നതുകൊണ്ട് അധികം ചിലവാക്കാനാകില്ല. അതുകൊണ്ട്   എണ്‍പ്പത്തിയഞ്ചു ലക്ഷത്തിന്‍റെ ബെന്‍സുകാറുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം. പ്ലീസ്. അപ്പോള്‍ ചിലവിനെ കുറിച്ച് കൂടുതല്‍ ചിലക്കാതെ നിര്‍ത്തുകയാണ്.