സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സിപിഎം; പാര്‍ട്ടിയും മാറുന്നുണ്ട്..!

ലോകത്ത് വലിയ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോ പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു വൈറസ് തന്നെ എന്തുമാത്രം മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിക്കാത്ത ഓരോരോ കാര്യങ്ങള്‍. വൈറസിന്‍റെ പലതരം വകഭേദം സംഭവിക്കുന്നതുകൊണ്ടാണോ എന്നറിയില്ല നമ്മുടെ രാജ്യത്ത് രാഷ്ട്രീയ രംഗത്തും ചില മാറ്റങ്ങളൊക്കെ സംഭവിക്കാന്‍ പോവുകയാണ്. കാര്യം എന്താണെന്ന് വച്ചാല്‍ ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ നമ്മുടെ കൂടെ സിപിഎമ്മും ഉണ്ടാകും. പൂര്‍ണസ്വാതന്ത്ര്യം അകലെ എന്നായിരുന്നല്ലോ പാര്‍ട്ടി നിലപാട്. അത് മാറുന്നു. ഇനി മുതല്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കല്‍ പാര്‍ട്ടി പരിപാടിയാണ്. ദേശീയ തലത്തില്‍ എല്ലാ പാര്‍ട്ടി ഘടകത്തിലും ആഘോഷം സമുചിതമായി കൊണ്ടാടും. വിഡിയോ കാണാം.