ഗയ്സ്, റീച്ച് കിട്ടാന്‍ വന്‍ ‘ഐഡിയ’; ബുൾജെറ്റ് ബ്രദേഴ്സ്; ട്രൂ സ്റ്റോറി..!

ഹായ് ഗയ്സ്. ഞങ്ങളുടെ ചാനലിന്‍റെ  തിരുവാ എതിര്‍വാ പരിപാടി ആരംഭിക്കുകയാണ്. നിങ്ങളെല്ലാവരും ഇതു കാണണം. ബെല്ലടിച്ച് വിളിച്ച് അടുത്തുള്ള വീട്ടുകാരെ കൂടി കാണിക്കണം. ഇന്നു നിങ്ങളെ ഞാന്‍ കാണിക്കാന്‍ പോകുന്നത് നാടിനെ സ്നേഹിച്ച ഒരു വ്ലോഗര്‍ സഹോദരന്‍മാര്‍ക്ക് സംഭവിച്ച കാര്യങ്ങളാണ്. ട്രൂ സ്റ്റോറിയാണ്. ഇതില്‍ പറയുന്ന ഉപദേശങ്ങള്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. 

മാറ്റുവിന്‍ ചട്ടങ്ങളേ എന്ന മുദ്രാവാക്യവുമായി രാജ്യം മുഴുവന്‍ സഞ്ചരിച്ച രണ്ട് സഹോദരങ്ങളുടെ കഥയാണിന്ന്. റൈറ്റ് സഹോദരന്‍മാര്‍ ആകാശത്താണ് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചതെങ്കില്‍  ബുള്‍ജെറ്റ് സഹോദരന്‍മാര്‍ റോഡിലാണ് വിസ്മയങ്ങള്‍ വിരിയിച്ചത്. റോഡ് വീടാക്കിയ എബിനും ലിബിനും അവരുടെ യാത്രങ്ങള്‍ സമൂഹ നന്‍മയെക്കരുതി യൂ ട്യൂബിലൂടെ ജനങ്ങളിലും എത്തിച്ചിരുന്നു.  കുട്ടികളാണ്. നിഷ്കളങ്കരാണ്. പക്ഷേ യൂ ട്യൂബില്‍ റീച്ചുണ്ടാക്കാനുള്ള ബുദ്ധിയൊക്കെ ധാരാളമായുണ്ട്. ഈ ഐഡിയ തന്നെ കേട്ടില്ലേ. സൈറന്‍ ഇട്ട് വണ്ടി വേഗത്തിലോടിക്കുക. പിടിച്ചാല്‍ സെട്രല്‍ ലോക്ക് കംപ്ളയിന്‍റാണെന്ന് പറയുക. വെരി നൈസ്...

കാണാം, തിരുവാ എതിർവാ: