ഇമ്മാതിരി കലാപരിപാടി ഇനി നടക്കില്ല; ആകെ പെട്ട് ശിവൻകുട്ടി

കോടിയേരിയുടെ മുന്നറിയിപ്പൊന്നും വകവയ്ക്കാതെ കെഎം മാണി ബജറ്റവതരിപ്പിച്ചു. കോടിയേരി സഖാവ് പറഞ്ഞതുപോലെ അതുവരെ കാണാത്ത പലതും അന്നു നമ്മള്‍ കണ്ടു. എന്നാല്‍ അവിടംകൊണ്ടും തീര്‍ന്നില്ല. ഇതുവരെ കാണാത്ത പലതും സുപ്രീംകോടതിയില്‍ നിന്നുള്‍പ്പെടെ ഇപ്പോളും കണ്ടുകൊണ്ടേയിരിക്കുന്നു. വിചാരണക്കോടതിയില്‍ തീരേണ്ടിയിരുന്ന ഒരു കേസില്‍ ഇടതുസര്‍ക്കാര്‍ പാടുപെട്ട് സുപ്രീംകോടതിയില്‍ പോയി എതിര്‍ വിധി സമ്പാദിച്ചു. ഇനിയങ്ങോട്ട് നിയമസഭകളില്‍ ഇമ്മാതിരി കലാപരിപാടി എവിടെ നടന്നാലും ഈ കേസ് ചൂണ്ടിക്കാട്ടി എല്ലാവര്‍ക്കും പണികിട്ടും. 

മാണിയുടെ ബജറ്റവതരണം തടയല്‍ ഇടതുപക്ഷത്തിന് വലിയ സംഭവമായിരുന്നല്ലോ. അതുകൊണ്ട് ആ നിയമസഭാ കയ്യാങ്കളിക്കേസ് കേസ് ഇങ്ങ് തിരുവനന്തപുരത്ത് ലോക്കലായി തീരണ്ട എന്ന് പാര്‍ട്ടി വിചാരിച്ചതില്‍ കുറ്റം പറയാനാകില്ല. പോരാത്തതിന് ഭരണത്തിലേക്ക് എത്തുകയും ചെയ്തു. അതുകൊണ്ട് കേസു നടത്താന്‍ പാര്‍ട്ടിയുടെ കാശ് ആവശ്യമില്ല. ട്രഷറിയല്ലായോ കിടക്കുന്നെ. പക്ഷേ കാശുപോയി മാനവും പോയി എന്നതാണ് ഇപ്പോ അവസ്ഥ. കയ്യാങ്കളിക്കേസില്‍ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞു. അന്നാരുന്നേല്‍ രണ്ടുമന്ത്രിമാര്‍ക്ക് പണിയായേനേ. ജയരാജനും ജലീലിനും. ഇപ്പോ ആകെ പെട്ടിരിക്കുന്നത് ശിവന്‍കുട്ടി സഖാവാണ്. 

തിരുവനന്തപുരം സിജെഎം കോടതിയില്‍ വിചാരണ നടക്കുന്നു എന്നത് ശിവന്‍കുട്ടി മന്ത്രിക്ക് അല്‍പ്പം ആശ്വാസം നല്‍കും. ഇപി ഒക്കെ കണ്ണൂരൂന്ന് ഇതിനായി വരണമല്ലോ. പിന്നീട് സ്പീക്കറായ ശ്രീരാമകൃഷ്ണനൊക്കെ അന്ന് സ്പീക്കറുടെ തട്ട് പൊളിക്കാന്‍ ആക്ടീവായി ഉണ്ടാവണമായിരുന്നു. പക്ഷേ കേസില്‍ പെട്ടില്ല. ചിലപ്പോള്‍ അന്നത്തെ ഒരു എക്സ്പീരിയന്‍സിന്‍റെ പുറത്താരിക്കും പിന്നീട് ആ തട്ടേല്‍ പണി കിട്ടിയതും. 

കാണാം തിരുവാ എതിർവാ: