മുഖ്യനും പറയാനുണ്ട്; അധോ'ലോഹ'ത്തെ കുറിച്ച്; വിഷയം സീരിയസാണ്..!

ക്വട്ടേഷന്‍ എന്ന വാക്ക് പാര്‍ട്ടിയെ തകര്‍ക്കാനായി ചിലര്‍ ഉപയോഗിക്കുന്നതായി സിപിഎം കണ്ടെത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പാര്‍ട്ടി മാധ്യമങ്ങളെ അറിയിച്ചത്. അതാകുമ്പോ മറുചോദ്യങ്ങള്‍ ഉണ്ടാകില്ലല്ലോ. പാര്‍ട്ടി സമീപഭാവിയില്‍ ഗോള്‍ഡ് ബ്രാഞ്ച് സെക്രട്ടറി എന്നൊരു പോസ്റ്റൊക്കെ ഉണ്ടാക്കും എന്നാണ് എതിരാളികള്‍ തമാശായി പറയുന്നത്. വെറുതെ ഇങ്ങനെ തമാശ പറയരുത്. ചിലപ്പോള്‍ അതൊക്കെ സീരിയസായി പാര്‍ട്ടി എടുക്കും. പണ്ട് ബക്കറ്റ് പിരിവ് നടത്തിയ പാര്‍ട്ടി ഇപ്പോള്‍ ആ പ്ലാസ്റ്റിക് ബക്കറ്റ് ഉപേക്ഷിച്ച് ഗോള്‍ഡ് ബിസ്ക്കറ്റിന്‍റെ പിന്നാലെ പോയി എന്നുവരെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊക്കെ പാര്‍ട്ടിയുടെ അറിവിലേക്കായി പറഞ്ഞെന്നേയുള്ളൂ. 

കൊല്ലം രണ്ടാകാറായി ഈ പതിവ് തുടങ്ങിയിട്ട്. എന്താണന്നല്ലേ. ദാ ഇതുതന്നെ. വൈകിട്ട് ആറുമണി. ആറെന്നു പറഞ്ഞാല്‍ ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടോ ഇല്ല. ഈ ഫ്രയിമിലേക്ക് താരം വന്നിരിക്കും.

എന്നിട്ട് കോവിഡ് വിവരങ്ങള്‍ പറയും. ശ്രദ്ധവേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കും. വിവാദങ്ങളില്‍ പ്രതികരിക്കേണ്ട സാഹചര്യം നിലവിലുള്ള ദിനവസമാണെങ്കില്‍ കൃഷി ജലസേചനം ജലവിഭവം ഉപമ ഉല്‍പ്രേക്ഷ എന്നിങ്ങനെ കാട് കയറും. ഇഷ്ട വിഷയ ദിനങ്ങളിലാണെങ്കില്‍ പഞ്ച് ഡയലോഗൊക്കെ എഴുതി വരും.  അതൊക്കെ മലയാളി അംഗീകരിക്കും. കാരണം ഈ കാരണവര്‍ക്ക് കേരളം പതിച്ചു നല്‍കിയ അവകാശമാണത്. ഇന്നലെയും മുഖ്യന്‍ വന്നു. കോവിഡ് എല്ലാം പറഞ്ഞു. വായിലെ വെള്ളം മൊത്തം വറ്റിച്ച് പിണറായി അത്രയും പറഞ്ഞ് നിര്‍ത്തിയ ഉടന്‍ എല്ലാത്തിനെയും അവഗണിച്ച് മാധ്യമപ്രവര്‍ത്തകര്‍ നേരെ മറ്റേ സ്വര്‍ണക്വട്ടേഷനിലേക്കങ്ങ് പോയി. അതിനുള്ളത് ഇന്നാ കൈയ്യോടെ മേടിച്ചോ... കാണാം തിരുവാ എതിർവാ: