പാലായിൽ തോറ്റെങ്കിലെന്താ; തലയെടുപ്പോടെ ജോസ്.കെ.മാണി

തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ തിരിച്ചുവരവ് അസാധ്യമാണെന്ന് കേരളത്തിലെ കോണ്‍‌ഗ്രസുകാരെ സാക്ഷാല്‍ സോണിയാ ഗാന്ധി ഉപദേശിച്ചു. ദേശീയതലത്തില്‍ പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവന്നശേഷം നല്‍കുന്ന ടിപിസ് ആയതുകൊണ്ട് മുല്ലപ്പള്ളിക്കും രമേശിനുമൊക്കെ കേട്ടിരിക്കാന്‍ രസമായിരിക്കും. ഇങ്ങനെയൊത്തെ സോണിയ പറയുമ്പോള്‍ ചിരിക്കാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ അഭിനയിക്കും എന്നാണ് മനസിലാകാത്തത്. അപ്പോ ആരെടാ എന്ന് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചാല്‍ ഞാനെടാ എന്നു തിരിച്ചുപറയാനുള്ള നേതൃദാരിദ്രം ആദ്യം മാറ്റ്, എന്നിട്ട് ഞങ്ങളെ ഉപദേശിക്ക് എന്നാിരിക്കും മുല്ലപ്പള്ളിയൊക്കെ മനസില്‍ പറയുന്നത്. 

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ ബാഗും കുടയുമൊക്കെയായി പോകുന്ന കുട്ടികളില്ലേ. അവരുടെ അനുഭവം മനസിലാക്കാന്‍ കുറച്ചു മുതിര്‍ന്ന കുട്ടികള്‍ക്കായി. ജോസ് കെ മാണി, ശ്രേയാംസ് കുമാര്‍ തുടങ്ങിയ വലിയ കുട്ടികളാണ് പുതിയ സ്്കൂളിലേക്കെത്തിയത്.  മുന്നണി പ്രവേശത്തിനു ശേഷം തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ മന്ത്രിസ്ഥാനം ചോദിക്കാനാണ് ഇവരൊക്കെ എകെജി സെന്‍ററിലേക്ക് എത്തിയത്. അപ്പോ വരിവരിയായുള്ള ആ വരവ് ആദ്യം കാണാം. പാലായില്‍ തോറ്റെങ്കിലും ഉള്ളിലെ കനല്‍ച്ചൂട് പുറത്തുകാണിക്കാതെ തലയെടുപ്പോടെയാണ് ജോസ് കെ മാണിയെത്തിയത്. നിയുക്ത മന്ത്രിയെന്ന് വിളിക്കാവുന്ന റോഷി അഗസ്റ്റിന്‍ പണ്ടത്തേപോലെ തന്നെ നിഴലായി കൂടിയുണ്ട്. കാണാം തിരുവാ എതിർവാ: