‘സ്വയം നിയമന’ വിശ്വാസ് മേത്ത; ഉപദേശകന്‍റെ രാജ്യസഭാസീറ്റും..!

സത്യം പറഞ്ഞാല്‍ ഈ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതുനു ശേഷമാണ് വിവിധ പോസ്റ്റുകളിലെ ജോലി നിയമനമ കാണുമ്പോള്‍ ഒരു ത്രില്ലൊക്കെ ഉണ്ടായത്. അല്ലെങ്കില്‍ പതിവുപോലുള്ള പിഎസ്‍സി എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് നിയമനമൊക്കെ ബോറഡിച്ചു തുടങ്ങിയപ്പോളാണ് പിണറായി സര്‍ക്കാര്‍ വന്നത്. പിന്നെ പിന്‍വാതില്‍ നിയമനമായി സൈഡ്‍വാതില്‍ നിയമനമായി കത്തിക്കുത്ത് കേസിലെ പ്രതിക്ക് കോപ്പിയടി നിയമനമായി.  സര്‍ട്ടിഫിക്കറ്റില്ലാത്ത സ്വര്‍ണക്കടത്തുകാരിക്ക് ലക്ഷങ്ങള്‍ ശമ്പളമുള്ള പണിയായി. അങ്ങനെ അങ്ങനെ. ഇപ്പോളിതാ ആ സീരീസിലെ ഏറ്റവും ലേറ്റസ്റ്റ് ഐറ്റം വന്നിരിക്കുന്നു. സ്വയം നിയമനം എന്നതാണ് ഇനം. അതായത് സ്ഥാനമൊഴിഞ്ഞ ചീഫ്സെക്രട്ടറി പുള്ളിയെ തന്നെ വിവരാവകാശകമ്മിഷണറായി നിയമിച്ചു. അപ്പോ അവിശ്വാസ് മേത്തയുടെ ആപ്രകടനം കണ്ടപ്പോളാണ്ചക്കിക്കൊത്ത് ചീഫ്സെക്രട്ടറിയായിരുന്നു പുള്ളിയെന്ന് മനസിലായത്. 

ലോക്സഭ കഴിഞ്ഞു, പഞ്ചായത്ത് കഴിഞ്ഞു നിയമസഭ കഴിഞ്ഞു. തെരഞ്ഞെടുപ്പേ. ഇനി ബാക്കിയുള്ളത് രാജ്യസഭയാണ്. അപ്പോ നമ്മുടെ ഭരണ കക്ഷിക്ക് രണ്ട് സീറ്റാണ് രാജ്യസഭയിലേക്ക് കിട്ടുക. അതും കേസൊക്കെ നടത്തി വാങ്ങിയ സീറ്റ്. എന്തിനാണ് രാജ്യസഭാ സീറ്റിനായി പാര്‍ട്ടി ഇത്രക്ക് പെടാപ്പാട് പെട്ടതെന്നല്ലേ. ഒന്നും കാണാതെ ഒന്നിനുമിറങ്ങുന്ന പാര്‍ട്ടിയല്ലിത്. 

അല്ല സഖാവേ പ്രഖ്യാപനമൊക്കെ സൂപ്പറായിട്ടുണ്ട്. എന്തായിരുന്നു ഈ സ്ഥാനാര്‍ഥിത്തത്തിന്‍റെ ഒരു യോഗ്യത. എന്നുവച്ചാല്‍ ഒരു പ്രവര്‍ത്തന വിലയിരുത്തല്‍. അല്ല മികച്ച ഉപദേശത്തിലൂടെ സര്‍ക്കാരിന് നല്ല യശസും ജനപ്രീതിയും നേടിക്കൊടുത്തവരുടെ പേരൊക്കെ കേട്ടപ്പോ അറിയാന്‍ ഒരു കൗതുകം.

അല്ല പറയണ്ട. എന്നാലും പാര്‍ട്ടിക്കാര്‍ക്കൊക്കെ അതറിയാന്‍ താല്‍പ്പര്യം. കാണില്ലേ. പ്രത്യേകിച്ച് നമ്മുടെ ഐസക്ക് സഖാവിനും കെകെ രാഗേഷ് സഖാവിനും റഹീം സഖാവിനുമൊക്കെ. ജോണ്‍ ബ്രിട്ടാസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പുരികം വളക്കുന്ന ചില പാര്‍ട്ടിക്കാരുടെ മുഖം മനസില്‍ വന്നതുകൊണ്ട് ചോദിച്ചുപോയതാണ്. വിഡിയോ കാണാം: