പിള്ളേരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചു; ഉത്തരങ്ങള്‍ ‘മറന്ന്’ മുഖ്യമന്ത്രി..!

സാധാരണ ചോദ്യങ്ങള്‍ ചെറുതും ഉത്തരങ്ങള്‍ വലുതുമാകാറാണ് പതിവ്. പക്ഷേ ഉത്തരങ്ങളില്ലാത്ത വലിയ വലിയ ചോദ്യങ്ങളുടെ ഒരു ദിവസത്തിലേക്ക് പ്രേക്ഷക ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആരംഭിക്കുകയാണ്, ചോദ്യോത്തരവേളയുടെ ഒരു തിരുവാ എതിര്‍വാ.

നിയസഭാസമ്മേളനങ്ങളില്‍ സാധാരണ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉള്ള സമയമാണ് ചോദ്യോത്തരവേള. ചോദ്യം ആദ്യമേ ബന്ധപ്പെട്ട വകുപ്പിന് കൊടുത്തിട്ടുണ്ടാവും. ആ ചോദ്യങ്ങള്‍ സഭയില്‍ വച്ച് ചോദ്യകര്‍ത്താവ് വായിക്കുന്നു, അല്ലെങ്കില്‍ ചോദിക്കുന്നു. അതിന് വകുപ്പ് മന്ത്രി മറുപടിയും കൊടുക്കും. അതാണ് പതിവ്. ഇതിപ്പോ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നകാലമാണ്. അപ്പോ ഭരണപക്ഷത്തെ അംഗങ്ങളെകൊണ്ട് പ്രതിപക്ഷാംഗങ്ങളുള്‍പ്പെട്ട കേസുകളുടെ നിജസ്ഥിതി ചോദിച്ച് ഒരു അടവ് നടത്താമെന്ന് ഭരണപക്ഷം തീരുമാനിക്കുന്നു. മുഖ്യമന്ത്രിയാണല്ലോ ആഭ്യന്തരവും കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഷൈന്‍ ചെയ്യാനും പറ്റും. അത് ചര്‍ച്ചയുമാക്കാം. വല്ലാത്തൊരു തലതന്നെ.

ഇതിപ്പോ ഭരണപക്ഷം പെട്ടെന്ന് പ്രതിപക്ഷം ആയ അവസ്ഥായായിപ്പോയി. ഇനി ബാക്കി വരാനുള്ളതും ഇങ്ങനെയാണ്. സഭയിലെ ജൂനിയറായ വി.കെ. പ്രശാന്തായിരുന്നു ഓപണിങ് ബാറ്റ്സ്മാന്‍. അത് പക്ഷേ ചോദ്യം ഒരു സ്ട്രെയിറ്റ് ഡ്രൈവില്‍ ഒതുങ്ങി. അങ്ങനെ പോരല്ലേ. പ്രസംഗം വേണം. അതാണ് രീതി. അതിന് പിണറായി കഴിഞ്ഞാല്‍ സഭയില്‍ ഒരാളെയുള്ളു. എം. സ്വരാജ്. വൈഡ് പോയ ബോളായാലും വീശിയടിച്ചാണ് കളിക്കാറ്. ക്രീസ് വിട്ടിറങ്ങി കളിച്ചേ ശീലുമുള്ളു. 

അല്ല ചോദ്യം എവിടെ? സിംപിള്‍ സ്റ്റെപ്പുകള്‍ ഇഷ്ടമില്ലാത്ത ആളാണെന്നറിയാം. എങ്കിലും ചോദ്യത്തിലേക്ക് ഒന്നുവന്നൂടെ. ചോദിച്ച് അവസാനിപ്പിച്ചിക്കണം. അപേക്ഷയാണ്.

അപ്പോ വെടിക്കെട്ടിന് തിരികൊളുത്തി കഴിഞ്ഞ സ്ഥിതിക്ക് അടപടലം അടിയാണ്. തലങ്ങും വിലങ്ങും. എന്തിനാണെന്ന് ചോദിച്ചാല്‍, അങ്ങനെ ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഇതിപ്പോ ഭരിക്കുന്നവര്‍ തന്നെ ചോദ്യവും ഉത്തരവും എഴുതുന്നു. കേസുകളൊക്കെ അവര്‍ക്ക് അന്വേഷിച്ച് കണ്ടെത്തി നടപടി കൈകൊള്ളേണ്ടവര്‍ അവര്‍ തന്നെയാണ്. അപ്പോഴാണ് ഈ ചോദ്യങ്ങളും ഉത്തരങ്ങളും.

ഇനി കാര്യത്തോട് അടുക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നം. ബാര്‍ കോഴ അങ്ങനെ തിരിച്ചുവരികയാണ്. കേരള കോണ്‍ഗ്രസോ ജോസ് കെ. മാണിയോ ഒന്നും ഇല്ലാതെ. ഈ കേസില്‍ ചെന്നിത്തല മാത്രമേ ഉണ്ടാകൂ. അങ്ങനെ ഒരു പ്രത്യേക തരം അന്വേഷണമാണ്.

മറ്റ് കാര്യങ്ങള്‍ പിന്നീടായിക്കോട്ടെ. വിഡി. സതീശനൊക്കെ തിരിച്ചും ചോദ്യങ്ങളുണ്ട്. പക്ഷേ ഇനിയാണ് തമാശ. കൂടെയുള്ളവരോട് പരമാവധി ചോദ്യങ്ങളുമായി വരാന്‍ പറഞ്ഞു. ഉത്തരത്തെക്കുറിച്ച് ആ നേരത്ത് ചിന്തിച്ചില്ല. സഭയില്‍ ചോദ്യം വന്നപ്പോഴാണ് ഉത്തരത്തെ കുറിച്ച്  മുഖ്യമന്ത്രി ആലോചിച്ചത്. 

ഇക്കാര്യത്തില്‍ പക്ഷേ സംഭവിച്ചത് ഇതാണ്.