പ്രധാനമന്ത്രി തൊട്ട് മുഖ്യമന്ത്രി വരെ; മഹാമാരിക്കാലത്ത് ചിരിപ്പിച്ചവർ

അങ്ങനെ 2020 തീരുകയാണ്. ഇതൊന്നും തീര്‍ന്നുകിട്ടണേ എന്ന് പ്രാര്‍ഥിച്ചവരാണല്ലോ ലോകമെങ്ങും ഉള്ളവര്‍. നഷ്ടങ്ങളുടേയും വേദനയുടേയും ഗതികേടിന്‍റേയും ഒക്കെ കാലത്ത് പക്ഷേ നാട്ടുകാരെ ചിരിപ്പിച്ചവരുണ്ട്. നമ്മുടെ രാഷ്ട്രീയ പ്രമുഖര്‍. പ്രധാനമന്ത്രി തൊട്ട് മുഖ്യന്ത്രിവരെ. മഹാമാരിക്കാലത്ത് പ്രേക്ഷപ്രശംസയും കൈയ്യടിയും കിട്ടിയതാര്‍ക്കൊക്കെ. തങ്ങളുടെ അനന്യസാധാരണമായ മെയ് വഴക്കം കൊണ്ട് ഈ കോവിഡ് കാലത്ത് പലവിധ വേഷങ്ങള്‍ കെട്ടിയാടി നമ്മളെ സന്തോഷിപ്പിക്കാന്‍ ആവതും ശ്രമിച്ച മികച്ചവരെ കണ്ടെത്തി വരാം.