ഇക്കുറി അമിത് ഷാ ചാക്കുമായി ഇറങ്ങണ്ട; തോറ്റമ്പി..!

നമ്മുടെ ശരീരത്തില്‍ ഒരു മുറിവുണ്ടായി എന്നു വയ്ക്കുക. എത്ര സൂക്ഷിച്ചാലും ആ മുറിവിടം എവിടെയെങ്കിലുമൊക്കെ വീണ്ടും വീണ്ടും തട്ടും. നന്നായി നോവും. ആ അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി. പൗരത്വ ഭേദഗതിയുമായി ഇറങ്ങിത്തിരിച്ച സര്‍ക്കാരിനെതിരെ നാട്ടിലെ സംഘികളല്ലാത്ത പരിവാരങ്ങളെല്ലാം തെരുവിലുണ്ട്. അതിന്‍റെ ക്ഷീണം തെല്ലൊന്ന് ഒതുങ്ങുന്നതിനുമുമ്പാണ് ജാര്‍ഖണ്ഡില്‍ പത്തിക്ക് അടി വീണിരിക്കുന്നത്. ഇന്ത്യയെ രാജ്യമായി അംഗീകരിക്കുന്നവര്‍ പശുവിനെ മാതാവായി കരുതണമെന്നൊക്കെ ചാണക വര്‍ത്തമാനം പറഞ്ഞ ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസൊക്കെ എട്ടുനിലയില്‍ പൊട്ടി. തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ മന്ത്രിസഭയുണ്ടാക്കാന്‍ ചാക്കുമായിറങ്ങാറുള്ള അമിത് ഷായ്ക്ക് ഇക്കുറി വിശ്രമിക്കാം. എന്നാല്‍ വിശ്രമിക്കാന്‍ നമുക്ക് നേരമില്ല. തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പൗരത്വ ഭേദഗതി കണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ ഭയക്കേണ്ട ഇത് കുടിയേറ്റക്കാരെ നിയന്ത്രിക്കാനാണ് എന്ന ഡയലോഗുമായി പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദി വേദിയിലെത്തി. നോട്ട് നിരോധനവേളയിലാണ് ഇതിന് മുമ്പ് ഈ ഡയലോഗ് പറഞ്ഞത്. ഏത്. നോട്ട് നിരോധനം സാധാരണക്കാരെ ബാധിക്കില്ല, കള്ളപ്പണക്കാരെ ഉദ്ദേശിച്ചുള്ളതായിരുന്നു അന്നത്തെ കിടുക്കാച്ചി പറച്ചില്‍. ആരുടെ ഭാഗ്യംകൊണ്ടാണ് എന്നറിയില്ല. കള്ളപ്പണക്കാര്‍ക്കുമാത്രം ആ നിരോധനംകൊണ്ട് ഒരു പങ്കപ്പാടും ഉണ്ടായില്ല. അന്നത്തെ ആ കലാപരിപാടിയുടെ രണ്ടാം ഖാണ്ഡമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ പറയുമ്പോള്‍ ഒട്ടകപക്ഷിക്ക് പഠിക്കുന്ന പ്രധാനമന്ത്രി പൗരത്വം തെളിയിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതിന്‍റെ തമാശ ഈ ആശങ്കക്കിടയിലും പങ്കുവയ്ക്കാന്‍ ആരും മറക്കുന്നില്ല. അല്ലെങ്കിലും കഴിഞ്ഞ ആറേഴു വര്‍ഷമായി ചിരിക്കുമാത്രമാണല്ലോ ഇവിടെ പഞ്ഞമില്ലാത്തത്. ഇന്‍റര്‍നെറ്റില്ലാത്ത ഡിജിറ്റല്‍ ഇന്ത്യയാണ് മോദിയുടെ സ്വപ്നം. അതിന്‍റെ പരീക്ഷണങ്ങളാണത്രേ ഇപ്പോള്‍ ഈ ചൂളയില്‍ വേകുന്നത്.

ഒടുവില്‍ കോണ്‍ഗ്രസ് കുടുംബം ഒന്നടങ്കം തെരുവിലെ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. ഇല്ലോളം വൈകിയെങ്കിലും സമരത്തിന്‍റെ ക്രഡിറ്റ് ഏറ്റെടുക്കുന്നതില്‍ വൈമനസ്യമില്ല. ബിജെപിക്കെതിരെ ആര് പ്രതികരിച്ചാലും അതിന്‍റെ പകര്‍പ്പവകാശം നെഹ്റു കുടുംബത്തിനാണെന്നാണല്ലോ പാര്‍ട്ടി ഭരണഘടനതന്നെ പറയുന്നത്. ഇപ്പോള്‍ പക്ഷേ ആ ഭരണഘടനയെ വിശകലനം ചെയ്യാന്‍ നേരമില്ല. നമുക്ക് രാജ്യത്തിന്‍റെ ഭരണഘടനെയെക്കുറിച്ച് കോണ്‍ഗ്രസിന് പറയാനുള്ളത് കേള്‍ക്കാം. 

ഇനിയാണ് ശരിക്കും നാടകം. കള്ളം പറഞ്ഞ് കള്ളം പറഞ്ഞ് മുന്നേറുന്നതിനിടെ പിടിക്കപ്പെട്ടാല്‍ ഏത് കള്ളനുമിറക്കുന്നൊരു നമ്പറുണ്ട്. സൈക്കളോജിക്കല്‍ മൂവ്. അങ്ങ് വികാരഭരിതനായിക്കളയും. പണ്ടൊക്കെ സിനിമയിലെ സീനുകളായിരുന്നു ഉദാഹരണം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ വന്നതില്‍ പിന്നെ ഉദാഹരണങ്ങള്‍ക്ക് തെല്ലും പഞ്ഞമില്ല. അന്‍പതുദിവസത്തിനുള്ളില്‍ കള്ളപ്പണം പിടിച്ചില്ലെങ്കില്‍ എന്നെ കത്തിച്ചോളൂ എന്ന് ന്മ്ുടെ പ്രധാനമന്ത്രി പറഞ്ഞില്ലേ. അതേ മാതിരി മറ്റൊന്ന്. ഡയലോഗില്‍ വലിയ മാറ്റമില്ല. അപ്പോള്‍പിന്നെ പറയുന്ന ആള്‍ എന്തിന് മാറണം. പൗരത്വ ഭേദഗതി ഭലിച്ചില്ലെങ്കില്‍ എന്നെ കത്തിച്ചോളൂ എന്ന് പറയാന്‍ ഇക്കുറി ധൈര്യം കാണിച്ചില്ല. എന്‍റെ കോലം കത്തിച്ചോളൂ എന്നാണ് ഡയലോഗ്. പ്രിയ മോദിജി താങ്കളെക്കൊണ്ട് നട്ടം തിരിഞ്ഞ ജനത്തിന് മുമ്പില്‍ ദയവുചെയ്ത് ഇത്തരം ഓഫറുകള്‍ ഇനിയെങ്കിലും വയ്ക്കരുത്. എപ്പോളാണ് അവര്‍ ആ ഓഫര്‍ സ്വീകരിക്കക എന്ന് പറയാനാവില്ല

പൗരത്വ റജിസ്റ്ററിനെതിരെ സമരം ചെയ്യുന്നവരെ തലങ്ങും വിലങ്ങും വിമര്‍ശിക്കുകയാണ് പ്രധാനമന്ത്രി. അത്തരത്തില്‍ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനമില്ല എന്നാണ് മോദി പറയുന്നത്. അപ്പോള്‍പിന്നെ ജനങ്ങള്‍ എന്തിനാണിങ്ങനെ വയലെന്‍റാകുന്നത് എന്നല്ലേ. ഇത് നടപ്പാക്കുമെന്ന് രാജ്യത്തോട് പറഞ്ഞത് മോദിയുടെ സ്വന്തം അമിത്ഷായാണ്. അതായത് നമ്മുടെ രാജ്യത്തെ ആഭ്യന്തരമന്ത്രി. ഇവര്‍ രണ്ടും ഇങ്ങനെ പരസ്പര ബന്ധമില്ലാതെ പുലമ്പിയാല്‍ നാമെന്തുചെയ്യും. ചിപ്പ് വച്ച രണ്ടായിരത്തിന്‍റെ നോട്ട് വരുമെന്ന് പറഞ്ഞുപരത്തിയിട്ട് സ്വയം ട്രോളായതിന്‍റെ ക്ഷീണം ഇതുവരെ പരിവാരങ്ങള്‍ക്ക് മാറിയിട്ടില്ല്. അതിന്‍റെ പിന്നാലെയാണ് ഇത്തരത്തില്‍ പുലബന്ധംപോലുമില്ലാത്ത പറച്ചിലുകളുമായി മോദിയും ഷാജിയും കളം നിറയുന്നത്.

ഇത്രയം നേരം രാഷ്ട്ര ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞിട്ട് മനസിലാകാത്തവര്‍ക്കായി എന്നാം കേരളത്തിന്‍റെ ഭാഷയില്‍, വെറും ഭാഷയല്ല തനി നാടന്‍ ഭാഷയില്‍ മൊഴിമാറ്റിത്തരുന്നതായിരിക്കും. ഒപ്പം ഈ വിഷയത്തില്‍ ചെറിയ ഒരു താത്വിക അവലോകനവും. അതിനായി എത്തുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം എംഎം മണിയാശാനാണ്

ഇടവേളയാണ്. ജര്‍മനിക്കും ജപ്പാനുമൊന്നും കേന്ദ്രസര്‍ക്കാര്‍ നാടുകടത്തിയില്ലെങ്കില്‍ മടങ്ങിവരാം.

പൗരത്വ ഭേദഗതി നിയമെ ഏറ്റവും ആദ്യം ബാധിച്ചത് പൊതു ജനത്തെയല്ല. മറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെയാണ്. ഒരു വശത്ത് പൗരത്വത്തിന്‍റെ പേരില്‍ രാജ്യം അസന്തുഷ്ടിയില്‍, മറുവശത്ത് കെപിസിസിയും. ബില്ല് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ തന്നിഷ്ടക്കാരനാ. രമേശ് ചെന്നിത്തല പോയതാണ് വിഷയം. ഉമ്മറത്തെ ചാരുകസേരയിലിരുന്ന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് ഈ വിഷയത്തില്‍ കമാന്നൊരു അക്ഷരം ഉരിയാടാതെയാണ് ചെന്നിത്തല പിണറായിയുടെ കൈയ്യും പിടിച്ചിറങ്ങിപ്പോയത്. ആ ബന്ധം നിയമപരമായി വേര്‍പെടുത്താനാണ് മുല്ലപ്പള്ളിയുടെ തീരുമാനം. വേര്‍പെട്ടാലും ഇല്ലെങ്കിലും ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മിലുള്ള ബന്ധത്തില്‍ പാലാരിവട്ടം പാലത്തിലെ എന്നപോലെ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 

മുല്ലപ്പള്ളി പാലം പണിയുന്നതില്‍ വിദഗ്ധനാണെന്നാണ് മന്ത്രി എം എം മണിയുടെ കണ്ടെത്തല്‍. ഇടുക്കി ഡാമില്‍ ഇനി അറ്റകുറ്റപ്പണി വന്നാല്‍ മുല്ലപ്പള്ളിയെ വിളിക്കാനാണ് മണിയാശാന്‍റെ തീരുമാനം. നിലവില്‍ ബിജെപിയുമൊന്നിച്ച് മുല്ലപ്പള്ളി സേതുബന്ധനം കളിക്കുകയാണെന്നാണ് ആശാന്‍റെ കണ്ടെത്തല്‍

രാജ്യത്ത് ഇങ്ങനെ പലതും നടക്കുന്നതിനിടെ എന്‍ഡിഎയില്‍ നിന്ന് ഇടഞ്ഞ കൊമ്പന്‍ പിസി ജോര്‍ജ് കളത്തിലിറങ്ങി. ചില കളികള്‍ കാണിക്കാന്‍. പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന പിസി ആഞ്ഞടിച്ചു. ഒപ്പം കളത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉണ്ടായിരുന്നു. പിസി പഴയ ബാറ്റ്മിന്‍റണ്‍ താരമാണെന്ന് കേരളം തിരിച്ചറിയുകയാണ്. ഇനിയും പല കളികളും തന്‍റെ കൈയ്യിലുണ്ടെന്ന് പിസി ജോര്‍ജ്