മുഖ്യനില്ലാത്ത മാവേലിനാട്

കേരളത്തില്‍ ഭരണ സ്തംഭനമാണത്രേ. പറയുന്നത് മറ്റാരുമല്ല. മികച്ച പ്രതിപക്ഷ ഭരണം കാഴ്ചവയ്ക്കുന്ന രമേശ് ചെന്നിത്തലയാണ്. പിണറായിയില്ലേ നേരത്ത് കേരളത്തില്‍ വാര്‍ത്താ സമ്മേളനങ്ങളുടെ പെരുമഴയാണ്. ഇപിയാണ് ഇപ്പോള്‍ അതില്‍ മുന്നിലുള്ളത്. സ്വയം മുഖ്യനാണെന്ന് ആദ്യം ഇപിക്ക് തോന്നിയിരുന്നില്ല. പക്ഷേ എല്ലാവരും തന്നോട് സംസ്ഥാനത്തിന്‍റെ കാര്യം ആരാഞ്ഞുതുടങ്ങിയപ്പോള്‍ ആ മനസും ഒന്ന് ചഞ്ചലപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കലക്കവെള്ളത്തിലെ ചെന്നിത്തലയുടെ ഫിഷിങ്

ചിറ്റപ്പന്‍ പാവമാണ്. ഒന്നൊന്നരവര്‍ഷം ചില്ലറയല്ല വിഷമിച്ചത്. മടങ്ങിവരവ് ഇങ്ങനെ ആഘോഷമാകുമെന്ന് സ്പനത്തില്‍ പോലും വിചാരിച്ചതുമല്ല. മുഖ്യന്‍റെ കസേരയും ഒന്നാം നമ്പര്‍ കാറും ഒഴികെ ബാക്കിയെല്ലാ സൗഭാഗ്യവും ഇന്ന് ഇപിക്കുണ്ട്. നൂറിലെത്താന്‍ നൂറുമൈല്‍ സ്പീഡിലോടുകയാണ് ഇന്ധനവില. അതുകണ്ട് കണ്ണുതള്ളിനില്‍ക്കുന്ന ജനത്തോട് കേന്ദ്രസര്‍ക്കാരിന് പറയാനുള്ളത് പിതിയ പരസ്യ വാചകമാണ്. അജയ് ഭരത് അടല്‍ ബിജെപി. 2019 ല്‍ തിരഞ്ഞെടുപ്പ് വിജയം. അതാണ് ലക്ഷ്യം. അജയ്യ ഭാരതം അചഞ്ചല ബിജെപി എന്നാണ് പരിഭാഷയെങ്കിലും സംഗതി ബുദ്ധിപരമായ നീക്കമാണ്. തിരഞ്ഞെടുപ്പ ജയിച്ചാല്‍ ക്രഡിറ്റ് മോദിക്ക്. തോറ്റാല്‍ അത് വാജ്പേയിയുടെ തലയിലുമാക്കാം. കാഞ്ഞ ബുദ്ധിതന്നെ.

പുട്ടുണ്ടാക്കാന്‍ മിടുക്കനായതുകൊണ്ടാണോ വ്ലാഡിമര്‍ പുടിന് ആ പേരുവന്നത് എന്നറിയില്ല. പക്ഷേ ഒന്നിറിയാം. കക്ഷി നല്ല ഒന്നാം നമ്പര്‍ കുക്കാണ്. വിവിധയിനം ദോശകള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധന്‍. തന്‍റെ കഴിവ് ഈ റഷ്യക്കാരന്‍ രഹസ്യമാക്കി വയ്ക്കുന്നില്ല. ചെനീസ് പ്രസിഡന്‍റിന് ആ കൈപ്പുണ്യം പകര്‍ന്നു നല്‍കാനും പിടിന് മനസുണ്ട്.