സഖാവിന്‍റെ സാംപിള്‍ മാത്രമാണിത്; വയറു നിറയെ കേട്ടിട്ടെ തച്ചങ്കരി സ്റ്റാന്‍ഡ് വിടാവു

ആരോട് പറയാന്‍. ആരു കേള്‍ക്കാന്‍. എന്നാല്‍ ഒരാള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട ഒരു കാര്യത്തിലേക്ക് വരാം. പറയുന്നത് പന്ന്യന്‍ രവീന്ദ്രനാണ്. കേള്‍ക്കേണ്ടയാള്‍ ടോമിന്‍ തച്ചങ്കരിയും. തച്ചങ്കരി എത്രയും പെട്ടെന്ന് മൈക്ക് പോയിന്‍റിലേക്ക് എത്തേണ്ടതാണ്. എല്ലാം കൈയ്യോട് നേരെ വാങ്ങിച്ചുപോകാം.

പന്ന്യന്‍ സഖാവിന്‍റെ സാംപിള്‍ മാത്രമാണിത്. ഒരു ആമുഖം. പാഠഭാഗത്തേക്ക് കടക്കുന്നതേയുള്ളു. വയറു നിറയെ കേട്ട് പഠിച്ചിട്ടേ തച്ചങ്കരി സാറ് സ്റ്റാന്‍ഡ് വിട്ട് പോകാവൂ. ഈ പിണറായി സഖാവ് നാടൊന്ന് വിട്ടപ്പോള്‍ എന്തൊക്കെയാ പുകില്. അടങ്ങിയൊതുങ്ങി കഴിഞ്ഞ സഖാക്കളൊക്കെ സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. ആനത്തലവട്ടം ആനന്ദനേ പിണറായി ഉള്ള സമയത്ത് ടോമിന്‍ തച്ചങ്കരിക്കിട്ട് നാലുപറയാന്‍ ധൈര്യം കിട്ടിയിള്ളു. പിന്നീട് അധികമൊന്നും പറഞ്ഞ് കണ്ടതുമില്ല. തച്ചങ്കരി അവിടെത്തന്നെ ഇരിക്കുന്നുമുണ്ട്. എന്നാ പിന്നെ പിണറായി തിരിച്ചെത്തുന്നതിന് മുമ്പ് പറയാനുള്ളതൊക്കെ വിളിച്ചുപറയാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് കാര്യം സാധിച്ച് വിട്ടോണം.