മോ മോ ചലഞ്ച്; പ്രധാനമന്ത്രിയെ പുള്ളിയുടെ മടയില്‍ ചെന്ന് കണ്ട് പുലിമുരുകന്‍

മോ മോ ചലഞ്ച് എന്നു പറഞ്ഞുകേട്ടവര്‍ കഴിഞ്ഞ ദിവസം അതുപോലൊന്ന് നേരില്‍ കണ്ടു. ക്യാമറക്കുമുന്നില്‍ കിടിലം പെര്‍ഫോമന്‍സ് നടത്തുന്ന രണ്ടുപേര്‍ അതാ ഒന്നിച്ച് ഒരു ചിത്രത്തില്‍. ഒരാള്‍ നമ്മുടെ നോട്ടുനിരോധന വീരന്‍ മറ്റൊരാള്‍ ബ്ലോഗുവീരന്‍.

കേരളത്തിനെ വലിയ മൈന്‍ഡൊന്നുമില്ലാതെ നടന്ന പ്രധാനമന്ത്രിയെ പുള്ളിയുടെ മടയില്‍ ചെന്ന് കണ്ട് പുലിമുരുകന്‍ കീഴടക്കി. ഇനി നമുക്ക് പലതും കിട്ടുമെന്നാണ് ഒടിയന്‍ പറയുന്നത്. എന്തായാലും ഈ സര്‍ജിക്കല്‍ സ്ട്രൈക്കിനുപിന്നില്‍ ആരുടെ തിരക്കഥയാണെന്ന് വ്യക്തമല്ല