കൊറിയയിൽ നിന്നെത്തിയ അതിഥിക്കൊപ്പം കറങ്ങി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോളും തിരക്കിലാണ്. ഒന്നെങ്കില്‍ പുള്ളി അതിഥിയായിരിക്കും അല്ലെങ്കില്‍ ആതിഥേയന്‍. ഈ രണ്ട് അവസ്ഥയിലുമല്ലാതെ ജീവിക്കാന്‍ കഴിയാതെ പോയിരിക്കുന്നു മോദിക്ക്. കറക്കം കഴിഞ്ഞെത്തിയ മോദിയെക്കാണാന്‍ സൗത്ത് കൗറിയയില്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍ ഡല്‍ഹിയിലെത്തി. വിദേശ രാജ്യങ്ങള്‍ കീഴടക്കുന്നതിന്‍റെ തിരക്കില്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടോ കുതിച്ചുയരുന്ന ഇന്ധനവിലയോ നമ്മുടെ പ്രധാനമന്ത്രി അറിയാതെ പോകുന്നതില്‍ തെല്ലും കുറ്റം പറയാനാവില്ല. പറഞ്ഞ് സമയം കളയുന്നില്ല. കൊറിയന്‍ പടം കണ്ടുതുടങ്ങാം

വിവിധ നാടുകളില്‍ മോദി എത്തുമ്പോള്‍ അവിടെയെല്ലാം ഇത്തരം നാടകങ്ങള്‍ അരങ്ങേറാറുണ്ട്. വരുന്നവര്‍ക്കെല്ലാം താന്‍ ഉണ്ടാക്കിയതാണെന്നുപറഞ്ഞ് ചര്‍ക്കയും കൊടുക്കും. 

ശരിക്കും മോദി നമ്മളെപ്പോലെ ഒരുവനാണ്. വീട്ടില്‍ അതിഥിവന്നാല്‍ അവരുമായി കറങ്ങാനിറങ്ങുന്നത് എല്ലാവരുടെയും ശീലമാണ്. കൊച്ചിയിലുള്ളവരാണെങ്കില്‍ വെറുതെ അതിഥികളുമായി മെട്രോയിലൊക്കെ ഒന്നു കയറില്ലേ. ഇവിടെയും അത്രയേ നടന്നുള്ളൂ. ഒരു കറക്കം.