വീഴ്ച വരുത്താൻ അവസരം കാത്തിരിക്കുന്ന കേരളാ പൊലീസ്| തിരുവാ എതിർവാ

വീഴ്ച വരുത്താന്‍ ഒരവസരം തേടി നടക്കുന്ന കേരള പൊലീസാണ് ഇന്നത്തെ എപ്പിസോഡിന്‍റെ ഐശ്വര്യം. പഴയ പൊലീസ് മന്ത്രിയുടെ കഥപറഞ്ഞു തുടങ്ങാം. ആളിപ്പോ പ്രതിപക്ഷ നേതാവാണ്. പേര് രമേശ് ചെന്നിത്തല. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞപ്പോ പാര്‍ട്ടികത്തും പുറത്തുംവരെ തലയില്‍ മുണ്ടിട്ടാണ് നടപ്പ്. അങ്ങനെ ഒന്ന് രക്ഷപ്പെട്ട് നിയമസഭയിലെത്തിയപ്പോ അതാ സ്പീക്കര്‍ പോലും ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ല. സ്വന്തം പാര്‍ട്ടിക്കാരനും എ ഗ്രൂപ്പുകാരനുമാണോ ഈ സ്പീക്കര്‍ എന്ന് ചെന്നിത്തലയ്ക്കൊരു സംശയം. ഉടനെ സങ്കടായി, കരച്ചിലായി പിണക്കമായി. കണ്ടാ സഹിക്കില്ല.