മുഖ്യമന്ത്രിക്ക് കൊട്ടാനുളള ചെണ്ടയാണോ മാധ്യമങ്ങൾ?

കേരള എക്സ്പ്രസിന് തല വച്ചാൽ ചിലപ്പോൾ നമ്മൾ രക്ഷപ്പെട്ടുവെന്നിരിക്കും. എന്നാൽ കേരള പൊലീസിന് തല വച്ചാൽ അതോടെ തീരുമാനമാകും. അത് ആവർത്തിച്ച് തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായി പൊലീസ്. പിണറായി വിജയൻ ആളൊരു ഭയങ്കര സീരിയസാണ്. പിണറായി ചിരിക്കുന്നത് നോക്കി കാമറകൾ വേഴാമ്പലിനെ പോലെ കാത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതൊക്കെ മാറിയത് മുഖ്യമന്ത്രി കുപ്പായം തയ്പ്പിക്കാൻ കൊടുത്തതിന് ശേഷമായിരുന്നു.