'ആനവണ്ടി' ഓടിക്കാൻ നൽകിയപ്പോൾ തച്ചങ്കരി 'തബല' വായിച്ചു

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് കേട്ടപ്പോള്‍ ആദ്യം സന്തോഷിച്ചത് കെഎസ്ആര്‍ടിസി എന്ന ആനവണ്ടിക്കാരായിരുന്നു. എന്നാല്‍ ഒന്നും നേരെയായില്ലെന്നു മാത്രമല്ല എല്ലാം കുഴഞ്ഞുമറിഞ്ഞു. വകുപ്പിന്‍റെ മന്ത്രി ആരാണെന്നുപോലും ജാവനക്കാര്‍ക്ക് ഇടക്കിടക്ക് സംശയമുണ്ട്. എങ്ങനെയും ആ സ്റ്റിയറിങ്ങ് കൈക്കലാക്കാന്‍ തോമസ് ചാണ്ടി കിണഞ്ഞു നോക്കുന്നുണ്ട്. വകുപ്പു മന്ത്രിയുടെ കാര്യത്തില്‍ ഇങ്ങനെയാണെങ്കില്‍ കോര്‍പ്പറേഷന്‍ എംഡിയുടെ കാര്യത്തില്‍ അതിലും രസമാണ് കാര്യങ്ങള്‍. പിണറായി സര്‍ക്കാര്‍ വന്നതിനുശേഷമുള്ള നാലാമത്തെ എംഡി തലപ്പത്തെത്തി.  ടോമിന്‍ ജെ തച്ചങ്കരിക്കാണ് ആ വണ്ടിയെ നല്ലോണം ഓടിച്ച് ലാഭത്തിലെത്തിക്കാനുള്ള ഈ ആഴ്ചത്തെ ഡ്യൂട്ടി . ഈ പുതിയ എംഡിയെ അറിയാവുന്നവരും  അല്ലാത്തവരും വെറുതെ തച്ചങ്കരി എന്ന  പേര്   വിക്കിപ്പീഡിയയില്‍ അടിച്ചാല്‍ തെളിഞ്ഞുവരുന്നത് രണ്ടേ രണ്ടുവരിമാത്രം. എഡിജിപി, മ്യൂസിക് കമ്പോസര്‍. ഇങ്ങനെ ഒരു കലാകാരനെ ഇടത് സര്‍ക്കാര്‍ കാലത്തെന്നല്ല ഒരു സര്‍ക്കാരിന്‍റെയും കാലത്ത് വണ്ടിയോടിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല. നിരവധി പാട്ട് ക്യാസറ്റുകളും സിഡികളും പുള്ളി സ്വന്തം ഫോട്ടോ വച്ച് ഇറക്കിയിട്ടുണ്ട്. ഇന്നാണ് നാട്ടാര്‍ അറിഞ്ഞത് ആ കാസറ്റുകളിലെ പാട്ടുകള്‍ക്ക് തബല വായിച്ചിരുന്നത് തച്ചങ്കരിയാണെന്ന്്. കല വീക്സനസായതിനാല്‍ ജീവനക്കാരെ കാണാന്‍ എത്തിയപ്പോ പുള്ളി ഒരു തബലയും കൈയ്യിലെടുത്തു