916 ഉപദേശകൻ

കേരളാ പൊലീസ് ഈയിടയായി ഭയങ്കര അലമ്പാണെന്നാണ് പൊതുവേയുള്ള പറച്ചില്‍. അതുകൊണ്ട് ഇന്നത്തെ എപ്പിസോഡ് കാക്കിയെ നന്നാക്കാനായി മാറ്റിവയ്ക്കുകയാണ്. പൊലീസായതുകൊണ്ട് തല്ലി നന്നാക്കാനാവില്ല. പകരം ഉപദേശിച്ച് നേരെയാക്കാം. ഞാന്‍ ഒറ്റക്ക് വിചാരിച്ചാല്‍ നടക്കാത്ത കാര്യമായതിനാല്‍ അതിന് പറ്റിയ ഒരാളെ കൊണ്ടുവന്നിട്ടുണ്ട്. കോട്ടയത്തുനടന്ന കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുപ്പതാം സംസ്ഥാന സമ്മേളനം ശരിക്കും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനം തന്നെയായിരുന്നു. നല്ല ചുവപ്പന്‍ മഫ്തിയിലായിരുന്നു മിക്കവരും എത്തിയത്. അപ്പോ പിന്നെ ഉപദേശത്തിന് അല്‍പ്പം കേഡര്‍ സ്വഭാവമാകാം. 

മുഖ്യമന്ത്രിയുടെ ഈ ഉപദേശം വിശ്വസിച്ച് യൂത്ത് കോണ്‍ഗ്രസുകാൈരും കെഎസ്‍യു പിള്ളേരുമൊന്നും സമരവുമായി സെക്രട്ടറിയേറ്റ് നടയിലോ ക്ലിഫ്ഹൗസിനു മുന്നിലോ മസിലും പെരുപ്പിച്ച് പോയേക്കരുത്. വിവരമറിയും. ജനമൈത്രിയാണ് നമ്മുടെ പൊലീസ്. പണ്ട് വിഎസ് സര്‍ക്കാര്‍ കാലത്ത് നമ്മുടെ കോടിയേരി സഖാവാണ് പൊലീസിന് അങ്ങനെ ഒരു നല്ല നടപ്പ് കൊടുത്തത്. ആ മഹത്തായ ആശയത്തെ പക്ഷേ ഒരു പൊലീസ് തലവന്‍ പുഛിച്ചിരുന്നു. അതിനുള്ള മറുപടി പെന്‍ഡിങ്ങില്‍ വച്ചിരുന്നത് പിണറായി വിജയന്‍ കോട്ടയത്തുവച്ച്  കിട്ടിയ അവസരത്തില്‍ ആ പഴയ മേധാവിക്ക് അങ്ങ് കൊടുത്തു 

ഇതൊരു താക്കീതാണ്. പൊലീസേമാന്‍മാര്‍ അനുസരിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം. ഉപദേശം തുടങ്ങിയിട്ടേയുള്ളൂ. പിണറായി സര്‍ക്കാരിനെ ഏറ്റവും വെള്ളം കുടിപ്പിച്ചതില്‍ സിപിഐക്ക് തൊട്ടുപിന്നിലുള്ളത് പൊലീസ് വകുപ്പാണ്. പല കാക്കിത്തരങ്ങള്‍ക്കും മറുപടി പറയാന്‍ മുഖ്യന്‍ ഏറെ പണിപ്പെട്ടിട്ടുണ്ട്. ഓരോ കോടാലികള്‍ ഉണ്ടാകുമ്പോഴും ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞുപറഞ്‍് ഇപ്പോ ഒരു ലോഡ് ഒറ്റപ്പെട്ട സംഭവങ്ങളായി. അതുകൊണ്ട് ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.

ഈ പറഞ്ഞ ഉറപ്പിന് ഞാന്‍ ഗ്യാരണ്ടിയല്ല. അത്തരക്കാര്‍ക്കായി വിലങ്ങു തീര്‍ക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതിനുമുമ്പ് വീട്ടുസാധനങ്ങള്‍ പാക്ക് ചെയ്ത് വച്ചോണം. പൊലീസ് സേനയിലെ ചിലര്‍ക്ക് സര്‍ക്കാരിനോടല്ല മറിച്ച് നാട്ടിലെ മാധ്യമങ്ങളോടാണ് കൂടുതല്‍ സ്നേഹമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പറയാതെതന്നെ മുഖ്യന്‍ അറിഞ്ഞിട്ടുണ്ട്. അത്തരക്കാരെയും വെറുതെ വിടാന്‍ ഉദ്ദേശമില്ല.

അപ്പോള്‍ മാധ്യമങ്ങളുമായി അകലം പാലിക്കാത്ത തൊപ്പിക്കാര്‍ ജാഗ്രതൈ. പക്ഷേ സംശയം അതല്ല. ഈ മന്ത്രിസഭാ യോഗത്തിലുണ്ടാകുന്ന കുശുകുശുപ്പും കുന്നായ്മയുമെല്ലാം വാര്‍ത്തകളായി നാട്ടാര്‍ അറിയുന്നുണ്ടല്ലോ. അപ്പോ ആ വാര്‍ത്ത ചോര്‍ത്തലുകാരോടും ഇങ്ങനൊക്കെ പറയേണ്ടതല്ലേ. പറ്റുവാണേല്‍ അടുത്ത ക്യാബിനറ്റ് അജണ്ടയായി ഈ വിഷയം ഉള്‍ക്കൊള്ളിക്കാവുന്നതാണ്. അവരും നന്നാകട്ടേന്നേ.എന്തായാലും പെരുമാറ്റം. അതാണ് നമ്മുടെ വിഷയം