ബസ് സമരത്തിന് പിണറായി വക ബ്രേക്ക്

കൊച്ചിയിലൊക്കെ സ്വകാര്യ ബസ്സുകൾ പായുന്നതുകണ്ടാൽ നിരീശ്വര വാദികൾ വരെ ഈശ്വര എന്ന് വിളിച്ചുപോകും, അമ്മാതിരി പാച്ചിലാണ്. ഇവരെയൊക്കെ ആരാണിങ്ങനെ ഓടാൻ പഠിപ്പിച്ചതെന്ന ചോദ്യം കുറേകാലമായി അന്തരീക്ഷത്തിലിങ്ങനെ പുകപിടിച്ച് കിടക്കുകയായിരുന്നു, അതിന് ഉത്തരം കിട്ടിയ ശുഭ ദിനമാണ് ഇന്ന്. ഡ്രൈവർമാരുടെ ഗുരുക്കന്മാർ മറ്റാരുമല്ല, സ്വന്തം മുതലാളിമാർ തന്നെയാണ്.

സമരത്തിലായിരുന്നാലോ മുതലാളിമാർ അഞ്ചുപത്ത് ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ നേരെ കാണാൻ ചെന്നു , ചർച്ചയാണത്രെ. മുതലാളിമാരെ കണ്ടതും പഴയ കമ്യൂണിസ്റ്റായി മാറി സാക്ഷാൽ പിണറായി. പിന്നെ ബസിനേക്കാൾ വേഗത്തിൽ മുതലാളിമാർ കണ്ടംവഴി ഓടുന്നതാണ് പ്രേക്ഷകർ കാണുന്നത്