കണ്ടംവഴി സ്റ്റുഡന്റ്സ് യൂണിയൻ

അടി, തട, വിതുമ്പൽ,  മുന്ന്  ഭാവങ്ങളാണ് ഇന്ന്  തിരുവ എതിർവായിൽ ..

ഈ ലോകത്ത് കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവ് ഏറ്റവും കൂടുതൽ കിട്ടിയിരിക്കുന്നത് ആർക്ക്. പി.എസ്.സി പരീക്ഷക്ക് വരെ  ചോദിക്കാവുന്ന  ഒരു ചോദ്യമാണ് ഇത്. ഉത്തരം കണ്ടുപിടിക്കാൻ  മൂന്ന്  ഓപ്‌ഷൻസ് ആണ് ഉള്ളത്  

എ ) കോൺഗ്രസ് 

ബി ) യൂത്ത്  കോൺഗ്രസ് 

സി ) കുട്ടി കോൺഗ്രസ് (കെ.എസ്.യു )

ഇപ്പോൾ മനസിലായില്ല ചോദ്യം സിംപിൾ അല്ല എന്ന് .

പണ്ട്  രമേശ്  ചെന്നിത്തല ഒരു ജാഥാ നടത്തി, പേര് പടയൊരുക്കം. പേരിനെ  അന്വർഥമാക്കി തുടക്കം മുതൽ ഒടുക്കം വരെ  കോൺഗ്രസിൽ  പടയൊരുക്കത്തോട് പടയൊരുക്കം ആയിരുന്നു  ഇതുപറയാൻ കാരണം കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കെ എസ് യു ഒരു പരിപാടി സങ്കടിപ്പിച്ചു പേര് സമര കാഹളം, അടുത്തകാലത്തൊന്നും  ആലപ്പുഴയിൽ ഇങ്ങനെ ഒരു കാഹളം മുഴങ്ങിയിട്ടേ ഇല്ല. പരിപാടിയോട്  നീതിപുലർത്തിയ ഒരു പേര്. ബുദ്ധിമുട്ടി റിസർച് ചെയ്ത് ഇമ്മാതിരി പേരുകണ്ടുപിടിക്കുന്ന  പാർട്ടിയിലെ ദീർഖവിക്ഷകരെ അഭിനന്ദിക്കാതെ വയ്യ ..