യച്ചൂരിയുടെ എല്ലൂരി

ആരാണ് സി പി എമ്മിന്റെ ശത്രു, പാർട്ടി കുറച്ചുനാളായി തിരയുകയാണ് ഇതിനുള്ള ഉത്തരം. പാർട്ടി കോൺഗ്രസിൽ നിന്ന് കോൺഗ്രസ് പുറത്തായി, പാർട്ടി മാത്രം ബാക്കിയായ ആ കൊൽക്കത്ത കേന്ദ്ര കമ്മറ്റിക്കൊടുവിൽ സെക്രട്ടറി സീതാറാം യെച്ചൂരി തിരിച്ചറിഞ്ഞു ആ ശത്രുവിനെ, പാർട്ടിയുടെ സ്ടറുവിനെയല്ല തന്റെ ശത്രുവിനെയാണെന്ന് മാത്രം.

കരട് പ്രമേയം കരട് പ്രമേയം എന്ന് യെച്ചൂരിയെനോക്കി കാരാട്ട് പറഞ്ഞപോളൊക്കെ അത് പ്രമേയത്തെപ്പറ്റി ആണെന്നാണ് യെച്ചൂരി കരുതിയത്. ഇപ്പോൾ മനസിലായി താനായിരുന്നു ആ കരട് എന്ന്. ഇതാണ് പാർട്ടി.

കോൺഗ്രെസ്സുമായി അടവുനയം ആകാമെന്ന് പാർട്ടിസെക്രട്ടറി കൊണ്ടുവന്ന ആശയത്തെ മുൻസെക്രെട്ടറിയുടെ നേതൃത്വത്തിൽ കൂവി തോൽപിച്ചു. ശരിക്കും ഇതല്ലേ യഥാർത്ഥ അടവ് നയം. പത്തരമാറ്റുള്ള കാരാട്ടിന് കട്ട പിന്തുണ കൊടുത്തത് നമ്മുടെ വല്യേട്ടനും കുട്ടരുമാണ്. പിന്തുണ അറിയിച്ച് വി എസ് അയച്ച കൂറ കടലാസിന് തന്നെ വോട്ടെടുപ്പിൽ ജയിപ്പിക്കാനുള്ള ശക്തിയില്ലായിരുന്നു എന്ന് യച്ചൂരി അവസാനം തിരിച്ചറിഞ്ഞു