മാണിക്കൊരുകുടം ക്ലീൻ ചിറ്റ്

എ കെ ജി സെന്ററിൽ നിന്ന് വൈറ്റ് വാഷിന് ഓർഡർ കൊടുത്തത്രെ. പ്രമുഖ പെയിന്റ് നിര്മാതാക്കളെല്ലാം ടെൻഡർ സമർപ്പിച്ചുകഴിഞ്ഞു. വലിയ ഡിമാന്റുകളൊന്നും പാർട്ടി മുന്നോട്ടു വക്കുന്നില്ല, പഴയ ചുവരെഴുത്തുകൾ നന്നായി മായണം അത്രമാത്രം. ബാർ കോഴ കോഴ മാണി തുടങ്ങിയ വാചകങ്ങൾ എവിടെക്കണ്ടാലും പുറത്തുകൂടി നാലുകോട്ട്‌ വെള്ളപൂശാനാണ് തീരുമാനം. കണ്ണൂരിൽ ഇത് സഖാക്കൾ തന്നെ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. ബാക്കി ജില്ലകളിൽ ഉടൻ പണിക്ക് ആളുകളെ നിയോഗിക്കും. ഏതെങ്കിലും സഖാക്കളുടെ മൊബൈലിലോ മറ്റോ പഴയ മാണി വിരുദ്ധ മുദ്രാവാക്യങ്ങൾ റെക്കോർഡ് ചെയ്തുകിടപ്പുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്തേക്ക് വെറുതെ പാർട്ടി വിരുദ്ധൻ ആകണ്ട