മാണി ഫെസ്റ്റോ മാനിയ

സിപിഎം ജില്ലാ സമ്മേളനങ്ങൾ തകൃതിയായി നടക്കുകയാണ് , മുൻവർഷങ്ങളിൽ സമ്മേളനത്തിന് ഭരിച്ച ഒരു വിഷയമുണ്ടായിരുന്നു വി എസ് അച്യുതാനന്ദൻ വിഭാഗത്തെ ഒതുക്കുക, ഇക്കുറി ആ പണിയില്ല.. പിന്നെയെന്തുചെയ്യും അപ്പോഴാണ് ഒരുകാര്യം ഓർമവന്നത്, ഇതു മഞ്ഞുകാലമാണ്, അതായത് ഈ ഇലപൊഴിയും കാലം. അങ്ങിനെയാണെങ്കിൽ ആ പാലമരത്തിൽ ആ രണ്ടിലയെ ഇങ്ങു അടർത്തിയെടുക്കാം. വരാൻപോകുന്ന വേനലിൽ അല്പം വെള്ളം പകർന്നാൽ സംഗതി കയറിയങ്ങു വളർന്നോളും, ഈ അജണ്ടയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.. ഒക്കെമനസിലാക്കി തരാം ഈ സിനിമയൊന്നു കാണു. 

കാര്യങ്ങളെല്ലാം മുൻകുട്ടികണ്ടുകൊണ്ടാണ് സിദ്ധിഖ് ലാൽ ഗോഡ്ഫാദർ എന്ന സിനിമയൊരുക്കിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പുണ്ട്,, ഇതിലെ കഥയും കഥാപാത്രവും സങ്കല്പികമേയല്ല. പിണറായിയാണ് അഞ്ചുറാ നെ ന്ന് പ്രത്യേകം പറയേണ്ടല്ലോ, ആനപ്പാറ അങ്ങ് പാലയിലാണെന്ന് വിചാരിക്കാൻ അപേക്ഷ.