പുതുവര്‍ഷത്തിന്റെ ഹാങ്ഓവര്‍ വിട്ടുമാറുന്നില്ല. ഏയ് തെറ്റിദ്ധരിക്കരുത്. അതല്ല. വെടിക്കെട്ടിനെക്കുറിച്ചാണ്. ലോകത്തെ മികച്ച വെടിക്കെട്ടുകാരന് ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ ഉത്തരകൊറിയക്കാരന്‍ കിങ് ജോങ് ഉന്നും അമേരിക്കക്കാരന് ഡോണള്‍ഡ് ട്രംപും ഇങ്ങനെ ട്രിഗര്‍ വലിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. തട്ടിക്കളയും മൂക്കില്‍ കേറ്റും എന്നൊക്കെ തുടരെ തുടരെ കിം വിളിച്ചുപറഞ്ഞപ്പോള്‍ എവിടെ നിന്നുകിട്ടി കുട്ടീ നിനക്കീ ധൈര്യമെന്ന് ട്രംപ് ചോദിച്ചു. അപ്പോള്‍ കിം കേരളത്തിലേക്ക് ഒളികണ്ണിട്ടു നോക്കി. ബ്രണ്ണന്‍ കോളജിലെ ആ ഇരട്ടച്ചങ്കനെ.
സിപിഎം സമ്മേളനത്തിന്റെ പരസ്യത്തില്‍ ഇടുക്കി നെടുംങ്കണ്ടത്ത് മോഡലാകാന്‍ കിം സമ്മതിച്ചത് വെറുതെയല്ല. കൊറിയയുടെ കൂടെ നിന്ന് അമേരിക്കയെ ഇങ്ങനെ ചൊറിയുന്നത് പിണറായിക്ക് അത്ര നല്ലതല്ല. പണ്ട് കമ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ മിനക്കെട്ടിറങ്ങി എന്ന ചരിത്രമൊക്കെ ഇടക്ക് ഓര്‍ക്കുന്നത് നല്ലതാണ്. ഗൂഡാലോചനയുടെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അമേരിക്ക പാട്ടിലാക്കിയോ എന്നുസംശയമുണ്ട്. പിണറായിയെ കണ്ടംവഴി ഓടിച്ചശേഷം ആ ഹോട്ട് സീറ്റിലിരിക്കാന്‍ കാനത്തിന് ആഗ്രഹമുണ്ടെന്ന് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച റഡാര്‍ കണ്ടുപിടിച്ച സഥിതിക്ക് ഇനി ജാഗ്രത വേണം.
കൊറിയയെ പ്രകീര്‍ത്തിച്ചത് പോട്ടെ. ശത്രുവിന്റെ ശത്രുവിന് ഒരു പ്രോല്‍സാഹനം കൊടുത്തതാണെന്ന് കരുതാം. ഇതുപക്ഷേ അതല്ല കഥ. ചൈന ഞെട്ടി നില്‍ക്കുകയാണ്. പിണറായി ഇങ്ങനെ പറയുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. പിടികിട്ടിയില്ലല്ലേ. കഥയറിയാതെ ആട്ടം കാണേണ്ട. ഇന്നാ പിടിച്ചോ.