രാജിവച്ച് വീരനായി വീരേന്ദ്രകുമാര്‍

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് വേണ്ടി ഒരു വീരരാജി സംഭവിച്ചിരിക്കുന്നു. രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജീവാത്മാവായ ഒരു മനുഷ്യന് തന്‍റേതല്ലാത്ത തെറ്റിന്‍റെ പേരില്‍ രാജ്യസഭാംഗം രാജിവയ്ക്കേണ്ടി വന്നു എന്ന ഗുരുതര സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. ഒന്നാമത് പലകുറി പേരുകള്‍ പരിഷ്കരിക്കുന്ന ഒരുപാര്‍ട്ടിയുടെ നേതാവാണ്. ഒടുക്കം തലപ്പത്തുള്ളവര്‍ സംഘപരിപാരത്തിലേക്ക് പോയപ്പോള്‍ വാലായി കിടന്നവര്‍ അകത്തു കടക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ആ വാലു സ്വയം മുറിഞ്ഞുപോയാണ് സ്വയരക്ഷക്കും അതുവഴി ഫാസിസത്തിനെതിരേയും പോരാട്ടം തുടങ്ങിയത്. 

പേരിന്‍റെ വാലായി എം.പി. ഉള്ളതുകൊണ്ട് വീരേന്ദ്രകുമാറിന് ശിഷ്ടകാലവും എംപിയായി പിടിച്ചുനില്‍ക്കാമെന്നുമാത്രം. രാജിയൊക്കെ നിഷ്പ്രയാസം കഴിയും. ഇനിയാണ് കഥ ബാക്കി. ആദ്യം ഒരു പാര്‍ട്ടി ഉണ്ടാക്കണം. ജനതാദള്‍ എന്നുവച്ച് ഉണ്ടാക്കാവുന്ന പേരുകളൊക്കെ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അപ്പോ അതാണ് ഏറ്റവും വലിയ പ്രശ്നം. അതുകഴിഞ്ഞ് വേണം ഇടത്തോട്ട് പോകുന്നതിനെക്കുറിച്ച് തീരുമാനമാവാന്‍