വിശുദ്ധന്റെ പാരായണം

ജേക്കബ് തോമസ് വീണ്ടും അഴിമതിക്കെതിരെ യുദ്ധവുമായി ലാപ്ടോപുമായി വന്നിട്ടുണ്ട്. പതിവുപോലെ ക്ലാസാണ്. ആദ്യം കേള്‍ക്കുമ്പോ മുഖ്യമന്ത്രിക്കുവരെ അഭിമാനം തോന്നും. 

പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഗംഭീരം എന്നു നാട്ടുകാരെകൊണ്ടും പാര്‍ട്ടിക്കാരെകൊണ്ടും പറയിപ്പിച്ചതാണ് ജേക്കബ് തോമസിനെ വിജിലന്‍സിന്‍റെ തലപ്പത്തിരുത്തിയത്. അഴിമതി വിരുദ്ധരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നല്ലോ. ആ നിലയ്ക്ക് പിണറായി സഖാവ് ഇപ്പോഴും ചിലതൊക്കെ പ്രതീക്ഷിച്ചുകാണും.